| Friday, 12th January 2024, 4:46 pm

മലയാളം സര്‍വകലാശാല യൂണിയന്‍, സെനറ്റ് തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാളം സര്‍വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പും സെനറ്റ് തെരഞ്ഞെടുപ്പും റദ്ദാക്കി ഹൈക്കോടതി. തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലേക്കും എതിരില്ലാതെ എസ്.എഫ്.ഐ വിജയിച്ചതിനെ തുടര്‍ന്ന് എം.എസ്.എഫ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. മലയാളം സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് രണ്ടാഴ്ചക്കകം വീണ്ടും നടത്തണമെന്ന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉത്തരവിട്ടു.

തെരഞ്ഞെടുപ്പിലേക്ക് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വ്യക്തമായ കാരണം കാണിക്കാതെ എം.എസ്.എഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശം അധികൃതര്‍ തള്ളുകയായിരുന്നു. കാരണം വിശദമാക്കുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എം.എഫ്.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീണ്ടും ഒരു അവസരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടും അത് പാലിക്കുന്നതില്‍ സര്‍വകലാശാല ശ്രദ്ധ പുലര്‍ത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ക്യാമ്പസ്, സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ സുതാര്യമായി നടത്താനുള്ള ഉത്തരവാദിത്തം വൈസ് ചാന്‍സലറിന് ഉണ്ടെന്ന് എതിരില്ലാതെ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതിനെ ഉദ്ധരിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: High Court cancels Malayalam University Union and Senate elections

We use cookies to give you the best possible experience. Learn more