കൊച്ചി: സര്‍വകലാശാലകളിലെ വി.സി നിയമനത്തിന് സേര്‍ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. മൂന്ന് സര്‍വകലാശാലകളിലെ വി.സി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റി രൂപീകരണമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
കേരള സര്‍വകലാശാല, എം.ജി, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലേക്കുള്ള നടപടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. നാല് സര്‍വകലാശാലകളിലേക്കുള്ള നടപടിയാണ് കോടതി ഇതുവരെ വിലക്കിയത്.
ഫിഷറീസ് സര്‍വകലാശാല വി.സി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയും കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഫിഷറീസ് സര്‍വകലാശാല വി.സി നിയമനത്തിന് വേണ്ടി ഗവര്‍ണര്‍ സ്വന്തം നിലയില്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചതില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയക്കുകയും ചെയ്തു.
സര്‍വകലാശാലകള്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഹരജിയില്‍ തീരുമാനം ആകുന്നത് വരെ തുടര്‍നടപടി ഉണ്ടാകില്ലെന്നാണ് ചാന്‍സലര്‍ കോടതിയെ അറിയിച്ചത്.
സര്‍വകലാശാല പ്രതിനിധികള്‍ ഇല്ലാതെ യു.ജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്.
Content Highlight: High Court canceled formation of search committee for appointment of VC in universities