| Wednesday, 24th May 2017, 11:21 pm

മാതാപിതാക്കളുടെ അസാന്നിധ്യം; മതം മാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിവാഹത്തിന് മാതാപിതാക്കളുടെ സാന്നിധ്യം അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി മതം മാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി. മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നടത്തിയ വിവാഹം അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് വിവാഹം റദ്ദാക്കിയത്.


Also read ഉച്ചയൂണിന് ചിക്കന്‍ ബിരിയാണിയെന്ന് പറഞ്ഞാല്‍ പാകിസ്ഥാനില്‍ പോകാന്‍ പറയുന്ന അവസ്ഥ; രാജ്യത്തെ രാഷ്ട്രീയത്തെക്കുറിച്ച് അര്‍ഷാദ് വാര്‍സി


വൈക്കം സ്വദേശി അശോകന്‍ നല്‍കിയ ഹര്‍ജിയിലാണ് മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന വിവാഹം അസാധുവാണെന്ന നിരീക്ഷണം കോടതി നടത്തിയത്. അശോകന്റെ ഹര്‍ജിയില്‍ വിധി പുറപ്പെടുവിച്ച കോടതി അഖില എന്ന ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു.

മതപരിവര്‍ത്തനം നടത്തി മകളെ ഐ.എസില്‍ ചേര്‍ക്കാനായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു അശോകന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. മകള്‍ തീവ്രവാദ ഗ്രൂപ്പിന്റെ തടവിലാണെന്നും മതം മാറ്റി സിറിയയിലേയ്ക്ക് കൊണ്ടു പോകാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് അശോകന്‍ നല്‍കിയിരുന്നത്.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ കെ. സുരേന്ദ്ര മോഹന്‍, എബ്രാഹം മാത്യൂ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ നടക്കുന്ന വിവാഹം അസാധുവാണെന്ന വിധി പുറപ്പെടുവിച്ചത്.


Dont miss കോഹ്‌ലിയ്ക്കുള്ള മണി മുഴങ്ങി തുടങ്ങുന്നോ? ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മ ഇന്ത്യയുടെ ഉപനായകനായേക്കും


കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി പെണ്‍കുട്ടി വിവാഹിതയായത്. ഹര്‍ജിയെത്തുടര്‍ന്ന് കോടതിയില്‍ ഹാജരായ പെണ്‍കുട്ടി താന്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടയായി വീടു വിട്ടിറങ്ങിയതാണെന്നും തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും പറഞ്ഞെങ്കിലും മാതാപിതാക്കള്‍ വിവാഹസമയത്ത് ഉണ്ടായില്ല എന്ന് നിരീക്ഷിച്ച കോടതി വിവാഹം റദ്ദാക്കുകയായിരുന്നു.

അശോകന്‍ പെരിന്തല്‍മണ്ണ, ചേര്‍പ്പുളശേരി പൊലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയിട്ടുള്ള പരാതി സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കണമെന്ന് കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വിവാഹത്തിന് പുറകില്‍ ഉണ്ടായവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


You must read this ‘ഉദ്യോഗസ്ഥന്റെ ചതി ക്യാമറ കണ്ണില്‍’; ബേക്കറിയില്‍ മോശം ഭക്ഷണം എന്നു വരുത്തി തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥന്റെ ശ്രമം ക്യാമറയില്‍ 


മതം മാറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തെക്കുറിച്ചും നേരത്തെ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‌വീഴ്ച പറ്റിയിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ വകുപ്പു തല നടപടിയെടുക്കണമെന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളുണ്ടെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

We use cookies to give you the best possible experience. Learn more