| Friday, 28th December 2018, 7:39 pm

രഹ്‌നാ ഫാത്തിമയ്ക്ക് സ്ഥാനക്കയറ്റ പരിശീലനത്തിന് ഹൈക്കോടതി അനുമതി; പരീക്ഷ ഫലം ഉപാധികളോടെ പ്രസിദ്ധീകരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മതവികാരം വൃണപ്പെടുത്തിയെന്ന കേസിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ സസ്‌പെന്‍ന്റ് ചെയ്ത രഹ്‌നാ ഫാത്തിമയ്ക്ക് സ്ഥാനക്കയറ്റ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി.

ഈ മാസം 31 ന് ആരംഭിക്കുന്ന ജൂനിയര്‍ എഞ്ചിനിയര്‍ പദവിയിലേക്ക് സ്ഥാനകയറ്റത്തിനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് കോടതി അനുമതി നല്‍കിയത്.

ജൂനിയര്‍ എഞ്ചിനിയര്‍ പരീക്ഷയുടെ ഫലം ഉപാധികളോടെ പ്രസിദ്ധീകരിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രഹ്‌ന ക്രിമിനല്‍ കേസില്‍ പ്രതിയായതോടെ പരീക്ഷാ ഫലം ബി.എസ്.എന്‍.എല്‍ തടഞ്ഞിരുന്നു.

Also Read  മുത്തലാഖ് വിവാദം; നടക്കുന്നത് തത്പരകക്ഷികളുടെ കുപ്രചാരണം; ചര്‍ച്ച ബഹിഷ്‌ക്കരിക്കാനായിരുന്നു ആദ്യ തീരുമാനമെന്നും കുഞ്ഞാലികുട്ടി

പത്തനംതിട്ട പൊലീസാണ് രഹ്നയ്‌ക്കെതിരെ കേസ് എടുത്തത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്ത ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമാരോപിച്ച് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്ക് എതിരെ പരാതി നല്‍കിയത്.

ഒക്ടോബര്‍ 19നായിരുന്നു രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടിയാണ് താന്‍ ശബരിമല സന്ദര്‍ശനം നടത്തിയതെന്ന് അറസ്റ്റിനുമുമ്പ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയപ്പോള്‍ രഹ്നാ ഫാത്തിമ പറഞ്ഞിരുന്നു.
DoolNews Video

We use cookies to give you the best possible experience. Learn more