|

മുത്തൂറ്റ് ഫിനാന്‍സ് സമരം; അനുരഞ്ജന ശ്രമങ്ങളോട് ഇരുകൂട്ടരും സഹകരിക്കണം, പൊതു പ്രസ്താവനകള്‍ പാടില്ലെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുത്തൂറ്റ് ഫിനാന്‍സ് തൊഴില്‍ തര്‍ക്കംപരിഹരിക്കാന്‍ ലേബര്‍ കമ്മീഷര്‍ നടത്തുന്ന അനുരഞ്ജന ചര്‍ച്ചകളില്‍ നിരീക്ഷകനായി അഡ്വ: ലിജു ജെ. വടക്കേടത്തെ ഹൈക്കോടതി നിയമിച്ചു. അനുരഞ്ജന ശ്രമങ്ങളോട് ഇരുകൂട്ടരും സഹകരിക്കണമെന്നും പൊതു പ്രസ്താവനകള്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുത്തൂറ്റ് ഫിനാന്‍സ് ജനറല്‍ മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് വി.ജി അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

നിരീക്ഷനായി നിയമിക്കപ്പെട്ടയാള്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. അനുരഞ്ജന ശ്രമങ്ങള്‍ക്കിടെ മധ്യസ്ഥതക്കുള്ള ശ്രമവും നടത്താന്‍ നിരീക്ഷന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

ആദ്യ അനുരഞ്ജന ചര്‍ച്ച സെപ്തംബര്‍ 28ന് നടക്കും. യൂണിയനുകളുമായി ധാരണയുണ്ടാക്കാന്‍ ഉചിതമായ ഉദ്യോഗസ്ഥനെ മൂത്തൂറ്റ് മാനേജ്‌മെന്റ് നിയോഗിക്കണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ