കൊച്ചി: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം വിലക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.
പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പാലക്കാട്, എസ്.ആര്‍ മെഡിക്കല്‍ കോളജ് വര്‍ക്കല, അല്‍ അസര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡി.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വയനാട് എന്നീ കോളജുകള്‍ക്ക് പ്രവേശനം നടത്താമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
Also Read:വികസന കാഴ്ചപ്പാട് മാറ്റണം; നിയമസഭയിൽ സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ പരോക്ഷ വിമര്‍ശനം
അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ കോളജുകള്‍ക്ക് പ്രവേശന അനുമതി വിലക്കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.
ഈ കോളജുകളില്‍ എം.ബി.ബി.എസ് പ്രവേശത്തിന് അനുമതി നല്‍കാമെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. നാലു മെഡിക്കല്‍ കോളജുകളിലുമായി 550 സീറ്റുകളിലാണ് പ്രവേശനം നടക്കുക.