മൂന്നാര്‍ കയ്യേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുന്നു; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala
മൂന്നാര്‍ കയ്യേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുന്നു; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th July 2019, 12:11 pm

കൊച്ചി: മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മൂന്നാറില്‍ സര്‍ക്കാര്‍ കയ്യേറ്റത്തെ സഹായിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞു.

മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് ഗുരുതരമായ സാഹചര്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കയ്യേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാപ്പിക്കുകയാണ്. കയ്യേറ്റഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുന്നു. ഇത് പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.