തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ജുഡീഷ്യറിയും തുറന്ന യുദ്ധത്തിലേക്ക്. എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഇന്ന് നടത്തിയത്.
ജനങ്ങള്‍ എന്ത് കുടിക്കണമെന്നത് തീരുമാനിക്കേണ്ടത് കോടതിയല്ല എന്ന് കഴിഞ്ഞ ദിവസം കെ.ബാബു പറഞ്ഞിരുന്നു. ജനങ്ങള്‍ തന്നിഷ്ടപ്രകാരം ജീവിച്ചാല്‍ മതിയെങ്കില്‍ രാജ്യത്ത് നിയമത്തിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്നും കോടതി ചോദിച്ചു.[]
അതേസമയം, കള്ള് നിരോധനം സര്‍ക്കാറിന്റെ നയപരമായ കാര്യമാണെന്നും ഇതില്‍ ഇടപെടുന്നില്ലെന്നും കോടതി ആവര്‍ത്തിച്ചു. നിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് യഥാര്‍ത്ഥ കള്ളാണെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
കള്ള് ഷാപ്പ് അടച്ചുപൂട്ടണമെന്ന ഹൈക്കോടതി നിര്‍ദേശം പ്രായോഗികമല്ലെന്ന് കെ.ബാബു പറഞ്ഞിരുന്നു. ഒരാള്‍ എന്ത് കുടിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കോടതിയല്ലെന്നും ഷാപ്പുകള്‍ അടച്ച് പൂട്ടണമെന്നത് ലീഗിന്റെ മാത്രം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കള്ള് നിരോധനം പ്രായോഗികമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
കള്ള് ചെത്തു വ്യവസായം വഴി ഒട്ടേറെ കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. കള്ള് മാരകമായതാണെന്ന് ആരും കരുതുന്നുമില്ല. ഒറ്റയടിക്ക് കള്ളു ചെത്തു വ്യവയായം അവസാനിപ്പിക്കുന്നത് പ്രയോഗികമല്ല. കള്ളിന് പകരം വ്യാജക്കള്ള് വില്‍ക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.
അതേസമയം, സമ്പൂര്‍ണമായ മദ്യ നിരോധനമാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും ലീഗും തമ്മില്‍ ഏറെ വാഗ്വാദങ്ങള്‍ നടന്നിരുന്നു.