കൊച്ചി: ജാമ്യാപേക്ഷ പരിഗണിക്കവേ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
ന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ രൂക്ഷവിമര്‍ശനങ്ങളാണ് സുരേന്ദ്രനെതിരെ കോടതി നടത്തിയത്.
സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നും അവിടുത്തെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നയാള്‍ക്ക് ചേര്‍ന്നവിധമല്ല സുരേന്ദ്രന്‍ പെരുമാറിയതെന്നും കോടതി വ്യക്തമാക്കി.
ശബരിമലയില്‍ എത്തുന്ന ഭക്തര്‍ കാണിക്കുന്ന പ്രവര്‍ത്തികളല്ല സുരേന്ദ്രന്‍ കാണിക്കുന്നതെന്നും കോടതി പറഞ്ഞു. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എത്ര നാള്‍ സുരേന്ദ്രന്‍ ഇങ്ങനെ കസ്റ്റഡിയില്‍ തുടരുമെന്നും കോടതി ചോദിച്ചു. ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ നാളത്തേക്ക് മാറ്റി.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സുരേന്ദ്രന്‍ തടസമണ്ടാക്കിയെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ശബരിമല സംഘര്‍ഷത്തിന് സുരേന്ദ്രന്‍ നേതൃത്വം നല്‍കിയെന്നും പ്രശ്നമുണ്ടാക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റും ചിത്രങ്ങളും അടക്കമുള്ള രേഖകളും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിക്ക് കൈമാറി.
ശബരിമല അക്രമ ഗൂഢാലോചന കേസ് നിലനില്‍ക്കും. സുരേന്ദ്രന്‍ നിയം കയ്യിലെടുക്കുകയായിരുന്നു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.