| Thursday, 7th June 2018, 11:56 am

രാജ്യസഭ സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യം തള്ളി; ഭാവിയില്‍ അവസരം നല്‍കാമെന്ന് ഹെക്കമാന്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ നിന്ന് ഒഴിവുള്ള രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ്സ് തന്നെ മത്സരിക്കും. രാജ്യസഭാ സീറ്റിനായുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി.

സീറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കേണ്ടതില്ല. ഭാവിയില്‍ സീറ്റുകള്‍ ഒഴിവു വരുന്ന അവസരത്തില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാമെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു.

ആകെ മൂന്ന് രാജ്യസഭാ സീറ്റുകളാണ് കേരളത്തില്‍ നിന്ന് ഒഴിഞ്ഞുകിടക്കുന്നത്. നിയസഭയിലെ അംഗപ്രാതിനിധ്യം അനുസരിച്ച് കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളു.

രാജ്യസഭാ സീറ്റിനായി കേരള കോണ്‍ഗ്രസ് നേരത്തേ അവകാശമുന്നയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്റെ വാദത്തെ പിന്തുണച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് ദല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലാണ് കേരള കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ തീരുമാനമായത്.


ALSO READ: ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ല; പൊലീസിനെ ആദ്യം ആക്രമിച്ചത് ഉസ്മാനാണ്: എടത്തല ആക്രമണത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി


അതേസമയം രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ ജയസാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നും ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ഭാവിയില്‍ കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കാമെന്നും യോഗത്തില്‍ തീരുമാനമായി.

അതേസമയം രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍ കോണ്‍ഗ്രസ്സ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. രാജ്യസഭാ സീറ്റിനായി പരിഗണിക്കേണ്ട ആറു പേരുടെ പട്ടികയും അദ്ദേഹം കത്തിനോടൊപ്പം നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more