ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.പിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് ധാരണ. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ ഇപ്പോള്‍ കുറയ്ക്കാനാകില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.
കെ മുരളീധരന്‍ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍ തുടങ്ങിയവര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്നതായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതാണ് വിജയസാധ്യയ്ക്ക് ആക്കം കൂട്ടുമെന്ന എന്ന ചര്‍ച്ച നിലവില്‍ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ കെ. സുധാകരനെയും കെ. മുരളീധരനെയും തിരികെ കൊണ്ടു വരണമെന്ന തരത്തിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും കേരളത്തില്‍ ഉയര്‍ന്ന് വന്നിരുന്നു.
ഈ ചര്‍ച്ചകള്‍ക്കിടയിലാണ് എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്.
രാജ്യസഭയില്‍ ആകെ 37 പേരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. ലോക് സഭയില്‍ 51 പേരുമാണുള്ളത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള അംഗ സംഖ്യകുറയ്ക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഒരു സംസ്ഥാനത്തും ഇളവ് വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്നുള്ള സിറ്റിംഗ് എം.പിമാര്‍ മത്സരിക്കില്ലെന്നും യു.ഡി.എഫിലെ ഘടക കക്ഷികളും മത്സരിക്കരുതെന്നാണ് ആഗ്രഹമെന്നാണ് താരീഖ് അന്‍വര്‍ ഒരു അഭിമുഖത്തില്‍ നേരത്തെ പറഞ്ഞത്.
എം.പിമാരെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് നിരവധി കത്തുകളും സംസ്ഥാന നേതൃത്വത്തിന് വന്നിരുന്നു. എം. പിമാരെയും നിലവില്‍ പല തവണ മത്സരിച്ച മുതിര്‍ന്ന നേതാക്കളെയും വീണ്ടും മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യും രംഗത്തെത്തുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: High command decides Congress MPs’ won’t contest in the upcoming election