ശ്രീനഗര്‍: ലോക്‌സഭയില്‍ ജമ്മു കശ്മീര്‍ പ്രമേയം വലിച്ചുകീറി പ്രതിഷേധിച്ച കേരളാ എം.പിമാര്‍ക്ക് സ്പീക്കറുടെ ശാസന. ടി.എന്‍ പ്രതാപനും ഹൈബി ഈഡനും രമ്യാ ഹരിദാസുമാണു പ്രമേയം വലിച്ചുകീറിയത്.
രാവിലെ സ്പീക്കറുടെ ചേംബറില്‍ വിളിച്ചുവരുത്തയാണു ശാസിച്ചത്. ഇരുവര്‍ക്കും പുറമേ രമ്യാ ഹരിദാസും പ്രമേയം വലിച്ചുകീറിയതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കാന്‍ രാവിലെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടി എം.പിമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.
ജമ്മു കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി.
കശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.