കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടിയ്കകത്ത് നിന്നും ഉയരുന്നത്. മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേരാണ് നേതൃമാറ്റവും പുനസംഘടനയും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍. എന്തിനാണ് നമുക്ക് ഇനിയും ഇങ്ങനെയൊരു സ്ലീപ്പിംഗ് പ്രസിഡന്റെന്നാണ് ഹൈബി ഈഡന്‍ ചോദിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹൈബി ഈഡന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റിനെ മാത്രമല്ല, ഡി.സി.സി പ്രസിഡന്റുമാരെയും മറ്റു ഭാരവാഹികളെയുമെല്ലാം മാറ്റണമെന്നാണ് ചില കമന്റുകള്‍.
നിങ്ങള്‍ ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന മുല്ലപ്പള്ളി പ്രസിഡന്റായിരിക്കുമ്പോള്‍ തന്നെയാണ് ഹൈബി അടക്കമുള്ള 19 കോണ്‍ഗ്രസ് എം.പിമാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നാണ് പോസ്റ്റിനെ എതിര്‍ത്തുകൊണ്ടുള്ള കമന്റ്.
വോട്ടെണ്ണല്‍ നടന്ന മെയ് രണ്ടിന് തന്നെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുമായി ഹൈബി ഈഡന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലം ക്രിയാത്മകമായ പ്രതിപക്ഷമായി നിന്ന് ഇടതു മുന്നണി സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും അതില്‍ പലതും തിരുത്തിക്കുവാനും നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അത് ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള സംഘടന സംവിധാനം നമുക്കില്ലാതെ പോയി. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരളത്തിലെ മുഴുവന്‍ നേതാക്കള്‍ക്കും ഞാനുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്കുമുണ്ടെന്നായിരുന്നു ഈ പോസ്റ്റില്‍ ഹൈബി ഈഡന്‍ പറഞ്ഞത്.
ക്രൂരമായ ടി. പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം കേരളത്തില്‍ സി.പി.ഐ. എം ഇനിയുണ്ടാകുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ അവര്‍ അവരുടെ സംഘടനാ മികവ് കൊണ്ട് വലിയ തിരിച്ചു വരവ് നടത്തി. എന്നും ജനപക്ഷത്ത് നില്‍ക്കുന്ന നമ്മള്‍ക്കോ? അത്തരത്തില്‍ ഒരു മുന്നേറ്റം നടത്തുവാന്‍ സാധിക്കുന്നുമില്ല.
ഈ തോല്‍വി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു വലിയ തിരിച്ചറിവാകണം. സത്യത്തില്‍ വര്‍ഗീയ ഫാസിസ്റ്റുകളായ ബി.ജെ. പിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചത് നമ്മളാണ്. നിങ്ങള്‍ ചിന്തിച്ച് നോക്കൂ. കോണ്‍ഗ്രസ് ഒരു പാര്‍ട്ടി മാത്രമല്ല. അതൊരു സംസ്‌ക്കാരം കൂടിയാണ്. നമുക്ക് തിരിച്ചു വന്നേ മതിയാവൂ. സംഘടന ശക്തിപ്പെടണം. ജനപ്രതിനിധികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. തളരാതെ നമുക്ക് സധൈര്യം മുന്നോട്ട് പോകാമെന്നും ഹൈബി ഈഡന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Hibi Eden against Mullappally Ramchandran after UDF ‘s defeat in Kerala Election 2021