| Friday, 26th July 2019, 9:10 am

കൊല്ലം ജില്ലയില്‍ എച്ച്.വണ്‍ എന്‍.വണ്‍ പനി പടരുന്നു; രണ്ടു കുട്ടികള്‍ മരിച്ചു, 50 പേര്‍ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ജില്ലയില്‍ എച്ച്.വണ്‍ എന്‍.വണ്‍ പനി പടരുന്നു. രോഗം ബാധിച്ച് ഒരാഴ്ച്ചയ്ക്കിടെ രണ്ടു കുട്ടികള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് കൂടി എച്ച്.വണ്‍ എന്‍.വണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള 50 പേര്‍ നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം നെടുമ്പന സ്വദേശിയായ ഒന്നരവയസുകാരനും കൊട്ടിയം സ്വദേശി നാലാം ക്ലാസുകാരിയുമാണ് മരിച്ചത്.

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ശ്വാസ തടസ്സം, ഛര്‍ദ്ദി എന്നിവയുള്ളവര്‍ എത്രയും വേഗം ആശുപത്രിയില്‍ ചികില്‍സ തേടണം.

പനിക്ക് പുറമേ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും പടരുന്നുണ്ട്. ഡിഫീതിരിയ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മൂന്നു പേരും ആശുപത്രി വിട്ടതായി അധികൃതര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more