| Thursday, 13th July 2023, 3:36 pm

അച്ഛനും മകള്‍ക്കുമിടയിലേക്ക് മൃണാള്‍; നാനി ചിത്രത്തിന്റെ ടൈറ്റില്‍ ലുക്കും ഗ്ലിംമ്പ്‌സും പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗലയും നിര്‍മിച്ച് നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം #നാനി30യുടെ ടൈറ്റില്‍ പുറത്ത്. ‘ഹായ് നാണ്ണ’ എന്നാണ് ചിത്രത്തിന്റെ പേര്. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛന്‍-മകള്‍ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ‘ഹായ് നാണ്ണ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയില്‍ ‘ഹായ് പപ്പ’ എന്നാണ് പേര്. ടൈറ്റില്‍ പോലെ തന്നെ ഫസ്റ്റ് ലുക്കും മനോഹരമാണ്. നാനിയുടെ തോളില്‍ കയറി ഇരിക്കുന്ന കുട്ടി മൃണാള്‍ താക്കുറിന് ഫ്ളയിങ്ങ് കിസ് കൊടുക്കുന്നതാണ് പോസ്റ്ററില്‍ കാണുന്നത്. നാനിയുടെയും മൃണാള്‍ താക്കൂറിന്റെയും കയ്യില്‍ മൊബൈല്‍ ഫോണില്‍ കാണാം. ഡിസംബര്‍ 21ന് ചിത്രം റിലീസ് ചെയ്യും.

സാനു ജോണ് വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യുന്നു. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിറ്റര്‍ – പ്രവീണ് ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അവിനാഷ് കൊല്ല, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ – ഇ.വി.വി. സതീഷ്, പി.ആര്‍.ഒ. – ശബരി

Content Highlight: hi nanna title look and glimpse

We use cookies to give you the best possible experience. Learn more