| Friday, 24th November 2023, 8:58 pm

അമ്മയുടെ കഥ; നാനി- മൃണാള്‍ താക്കൂര്‍ ചിത്രം ഹായ് നണ്ണാ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാച്ചുറല്‍ സ്റ്റാര്‍ നാനിയെയും മൃണാല്‍ താക്കൂറിനെയും നായികാനായകന്മാരാക്കി നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ‘ഹായ് നാണ്ണാ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വൈര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും (സി.വി.എം) ഡോ വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബര്‍ ഏഴ് മുതല്‍ തിയറ്ററുകളിലെത്തും.

ഇ4 എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ബേബി കിയാര ഖന്ന സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഹെഷാം അബ്ദുള്‍ വഹാബാണ് സംഗീതം പകരുന്നിരിക്കുന്നത്. ‘ദസറ’യിലെ മാസ് കഥാപാത്രത്തിന് ശേഷം ഒരു കുടുംബനാഥന്റെ വേഷത്തില്‍ നാനി ഈ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് ‘ഹായ് നാണ്ണാ’.

ഒരു രാജാവിന്റെ കഥ പറഞ്ഞുകൊണ്ടാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ആ രാജാവിനൊരു മകള്‍ ഉണ്ട്. എന്നാല്‍ കഥയില്‍ എവിടെയും അമ്മയെ കുറിച്ച് പറയുന്നില്ല. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ മൂന്ന് ഗാനങ്ങളും വളരെയേറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.

സാനു ജോണ്‍ വര്‍ഗീസ് ഐ.എസ്.സി. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീണ്‍ ആന്റണിയും പ്രൊഡക്ഷന്‍ ഡിസൈന്‍ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇ.വി.വിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വസ്ത്രാലങ്കാരം: ശീതള്‍ ശര്‍മ്മ, പി.ആര്‍.ഒ: ശബരി.

Content Highlight: Hi nanna movie trailer

Latest Stories

We use cookies to give you the best possible experience. Learn more