കിർകുക്കിലെ അമേരിക്കയുടെ വ്യോമാക്രമണം; യു.എസ് കടുത്ത ആക്രമണങ്ങൾ പ്രതീക്ഷിക്കണമെന്ന് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്
World News
കിർകുക്കിലെ അമേരിക്കയുടെ വ്യോമാക്രമണം; യു.എസ് കടുത്ത ആക്രമണങ്ങൾ പ്രതീക്ഷിക്കണമെന്ന് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th December 2023, 10:12 am

ബാഗ്ദാദ്: കിർകുക്കിൽ നുജാബ പ്രവർത്തകരെ കൊലപ്പെടുത്തിയ അമേരിക്കയുടെ വ്യോമാക്രമണത്തിൽ യു.എസ് വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഹിസ്ബുള്ള നേതാവ്.

ഇറാഖി പ്രതിരോധ സേനയുടെ ഭാഗത്ത് നിന്ന് കൂടുതൽ കടുത്ത ആക്രമണങ്ങൾ അമേരിക്ക പ്രതീക്ഷിക്കണമെന്ന് ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പോപ്പുലർ മൊബിലൈസേഷൻ യൂണിറ്റുകളുടെ ഭാഗമായ ഇറാഖിലെ ഹറകത്ത് ഹിസ്ബുള്ള അൽ നുജാബയുടെ നേതാവായ ഷെയ്ഖ് അക്രം അൽ കാബി പറഞ്ഞു.

ഇറാഖിൽ നിന്ന് യു.എസ് സൈന്യത്തെ പൂർണമായി പുറത്താക്കുന്നത് വരെ അമേരിക്കൻ സേനക്കെതിരായ ഇറാഖി പ്രതിരോധ ഗ്രൂപ്പുകളുടെ ആക്രമണം തുടരുമെന്നും അൽ കാബി കൂട്ടിച്ചേർത്തു. യു.എസ് സൈനികർ ഉള്ള പടിഞ്ഞാറൻ ഇറാഖിലെ അൽ അസാദ് എയർബേസും സിറിയയിലെ അൽ ഖസ്ര ഗ്രാമത്തിലെ അമേരിക്കൻ സൈനിക താവളവും ലക്ഷ്യമിട്ട് ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാഖി പ്രതിരോധ സേന പറഞ്ഞു.

ഡ്രോൺ ആക്രമണം നടത്തുന്നതിനായുള്ള ഇറാഖിലെയും സിറിയയിലെയും സൈറ്റുകളെയാണ് തങ്ങൾ ഉന്നം വെച്ചതെന്ന് കിർകുക്കിൽ ആക്രമണം നടത്തിയതിന് പിന്നാലെ യു.എസ് സേന പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവനയെ തുടർന്നാണ് ഇറാഖി പ്രതിരോധ സേന യു.എസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.

ഫലസ്തീനിൽ ഇസ്രഈൽ ആക്രണം തുടരുന്നതിൽ, ഇസ്രഈലിന് പിന്തുണ നൽകുന്ന അമേരിക്കൻ സൈന്യത്തിനെതിരായി ഇറാഖിലും സിറിയയിലും ഇറാഖി പ്രതിരോധ സേന പല തവണയായി ആക്രമണം നടത്തുകയുണ്ടായി. കൂടാതെ യെമൻ ഭരിക്കുന്ന അൻസറുല്ല പ്രസ്ഥാനം ഇസ്രഈൽ ഭരണകൂടവുമായി ബന്ധമുണ്ടെന്ന് കരുതുന്ന കപ്പലും പിടിച്ചെടുത്തിരുന്നു.

ഇതുവരെയുള്ള ഗസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രഈൽ ആക്രമണത്തിൽ 15,200 ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: Hezbollah warns U.S. to expect heavy attacks

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023) എ.കെ. രമേശ്

4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023) Zachary Foster

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023) നോർമൻ ഫിങ്കൽസ്റ്റീൻ

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023) പി.ജെ. വിൻസെന്റ്/സഫ്‌വാൻ കാളികാവ്

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ