| Monday, 9th September 2019, 3:32 pm

ഇസ്രാഈലും ഹിസ്ബൊള്ളയും തമ്മില്‍ സംഘര്‍ഷം കനക്കുന്നു; ഇസ്രാഈല്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തി ഹിസ്ബൊള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലെബനന്‍: പശ്ചിമേഷ്യയില്‍ ഇസ്രാഈലും ഹിസ്ബൊള്ളയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ലെബനന്‍ അതിര്‍ത്തി കടന്ന ഇസ്രാഈലിന്റെ ഡ്രോണ്‍ ലെബനലിലെ അനൗദ്യോഗിക സായുധ സംഘടനയായ ഹിസ്ബൊള്ള വെടിവെച്ചിട്ടു. ലെബനന്റെ ദക്ഷിണമേഖലയിലെ അതിര്‍ത്തി പ്രദേശമായ റമിയയിലേക്ക് കുതിച്ച ഡ്രോണിനെ ഹിസ്ബൊള്ള പോരാളികള്‍ വീഴ്ത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുതിയ സംഘര്‍ഷങ്ങള്‍ക്കാണ് ഇസ്രാഈലിന്റെ ഈ നീക്കം വഴിവെക്കുക എന്നാണ് ഹിസ്ബൊള്ള നേതാവ് സയ്യിദ് ഹസ്ന്‍ നസ്റുള്ള ഇതേക്കുറിച്ച് പ്രതികരിച്ചത്.

നേരത്തെ ഹിസ്ബൊള്ള സംഘത്തിന് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഇസ്രാഈല്‍ ആരോപണം ഉന്നയിച്ചിരുന്നു. ലെബനനില്‍ ഇറാന്റെ നേതൃത്വത്തില്‍ ഹിസ്ബൊള്ള മിസൈല്‍ നിര്‍മാണ ഫാക്ടറി നിര്‍മിക്കുന്നെന്നാണ് ഇസ്രാഈലിന്റെ ആരോപണം.

കഴിഞ്ഞയാഴ്ചയും ഇസ്രാഈല്‍ സൈന്യവും ഹിസ്ബൊള്ളയും ലെബനന്‍ അതിര്‍ത്തിയില്‍ പരസ്പരം ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇറാന്റെ പിന്തുണയോടെ ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സായുധസംഘമായ ഹിസ്ബൊള്ളയെ യു.എസും ഇസ്രാഈലും നേരത്തെതന്നെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പടുത്തിയിരുന്നു .

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2006 ലെ ഹിസ്ബൊള്ള ഇസ്രാഈല്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ആക്രമണമുണ്ടാകുന്നത്.
സെപ്തംബര്‍ 17 ന് ഇസ്രാഈല്‍ പാര്‍ലമെന്റ് പുന തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്.

We use cookies to give you the best possible experience. Learn more