ലെബനന്‍: പശ്ചിമേഷ്യയില്‍ ഇസ്രാഈലും ഹിസ്ബൊള്ളയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ലെബനന്‍ അതിര്‍ത്തി കടന്ന ഇസ്രാഈലിന്റെ ഡ്രോണ്‍ ലെബനലിലെ അനൗദ്യോഗിക സായുധ സംഘടനയായ ഹിസ്ബൊള്ള വെടിവെച്ചിട്ടു. ലെബനന്റെ ദക്ഷിണമേഖലയിലെ അതിര്‍ത്തി പ്രദേശമായ റമിയയിലേക്ക് കുതിച്ച ഡ്രോണിനെ ഹിസ്ബൊള്ള പോരാളികള്‍ വീഴ്ത്തുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പുതിയ സംഘര്‍ഷങ്ങള്‍ക്കാണ് ഇസ്രാഈലിന്റെ ഈ നീക്കം വഴിവെക്കുക എന്നാണ് ഹിസ്ബൊള്ള നേതാവ് സയ്യിദ് ഹസ്ന്‍ നസ്റുള്ള ഇതേക്കുറിച്ച് പ്രതികരിച്ചത്.
നേരത്തെ ഹിസ്ബൊള്ള സംഘത്തിന് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഇസ്രാഈല്‍ ആരോപണം ഉന്നയിച്ചിരുന്നു. ലെബനനില്‍ ഇറാന്റെ നേതൃത്വത്തില്‍ ഹിസ്ബൊള്ള മിസൈല്‍ നിര്‍മാണ ഫാക്ടറി നിര്‍മിക്കുന്നെന്നാണ് ഇസ്രാഈലിന്റെ ആരോപണം.