ബെയ്റൂട്ട്: ഇസ്രഈലിന്റെ വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള. ഇസ്രഈലിലേക്ക് ഹിസ്ബുള്ള 62 റോക്കറ്റുകള്‍ വിക്ഷേപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിന്റെ ആക്രമണത്തില്‍ ഹമാസ് ഉപമേധാവി കൊല്ലപ്പെട്ടതിന് പ്രതികരണമായാണ് റോക്കറ്റാക്രമണം നടത്തിയതെന്ന് ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസ്റല്ല പറഞ്ഞു.
വാനനിരീക്ഷണത്തിനും വായുവിന്റെ നിയന്ത്രണത്തിനുമായി ഇസ്രഈല്‍ ആശ്രയിക്കുന്ന കുന്നില്‍ പ്രദേശത്തുള്ള കേന്ദ്രത്തിലേക്കാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.
ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ നിശബ്ദത പാലിച്ചാല്‍ ഭാവിയില്‍ എല്ലാ ലെബനനും കൊല്ലപ്പെടുമെന്ന് ബെയ്റൂട്ടിലുണ്ടായ ഇസ്രഈലിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് ഉദ്യോഗസ്ഥനായ സലേഹ് അല്‍ അറൂരി കൊല്ലപ്പെട്ടത് ഉദ്ധരിച്ചുകൊണ്ട് ഹിസ്ബുള്ള പറഞ്ഞു.
ഹിസ്ബുള്ളയുടെ ആക്രമണം വടക്കന്‍ ഇസ്രഈലിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ആക്രമണത്തില്‍ ഇസ്രഈലി സൈനികര്‍ക്ക് പരിക്കേറ്റതായും യുദ്ധ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മന്ത്രാലയം അറിയിച്ചു.
ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രഈലിലെ മെറോണ്‍ പ്രദേശത്തേക്ക് ഏകദേശം 40 റോക്കറ്റ് വിക്ഷേപണങ്ങള്‍ നടന്നതായി ഇസ്രഈലി സൈന്യം ചൂണ്ടിക്കാട്ടി.
ഹിസ്ബുള്ളയുടെ പ്രധാന ശക്തികേന്ദ്രമായ ദഹിയില്‍ ഫലസ്തീനിലെ നഗരങ്ങളിലേത് പോലെ ആക്രമണം നടത്തുമെന്ന് ഇസ്രാഈല്‍ സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശിക്ഷിക്കപ്പെടാതെ കൊല്ലപ്പെടില്ലെന്ന് ഹിസ്ബുള്ള പ്രതികരിച്ചിരുന്നു. എന്നാല്‍ ഹിസ്ബുള്ളയുടെ ഈ ആക്രമണം ഇസ്രഈലിന്റെ വെല്ലുവിളിക്കുള്ള മറുപടിയാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറഞ്ഞു.
Content Highlight: Hezbollah rocket attack on Israel