ബെയ്‌റൂട്ട്: ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പുതിയ തലവനായി നൈം ഖാസിം തെരഞ്ഞെടുക്കപ്പെട്ടു. ഒരു മാസം മുമ്പ് ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രദേശത്ത് ഇസ്രഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി നൈം ഖാസിമിനെ ഡെപ്യൂട്ടി ഹെഡ് ആയി തെരഞ്ഞെടുത്തിരിക്കുകയാണ് ഹിസ്ബുള്ള.
സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നതിനുള്ള സംഘടനയുടെ രീതി അനുസരിച്ചാണ് 71 കാരനായ ഖാസിമിനെ ഷൂറ കൗൺസിൽ തെരഞ്ഞെടുത്തതെന്ന് ഗ്രൂപ്പ് രേഖാമൂലമുള്ള പ്രസ്താവനയിൽ പറഞ്ഞു.
1982ൽ ഹിസ്ബുള്ളയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ഖാസിം, നസ്‌റല്ല അധികാരമേറ്റതിന് തൊട്ടുമുമ്പ് 1991 മുതൽ സായുധ ഗ്രൂപ്പിൻ്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്നു അദ്ദേഹം.
ഇസ്രഈൽ ഹെലികോപ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ മുസാവി അദ്ദേഹത്തെ ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി ചീഫായി നിയമിച്ചിരുന്നു.
71 കാരനായ ഖസീം ദീർഘകാലം ഹിസ്ബുല്ലയുടെ പ്രമുഖ വക്താക്കളിൽ ഒരാളാണ്. കൂടാതെ, 2006ലെ ഇസ്രഈലുമായുള്ള യുദ്ധത്തെത്തുടർന്ന് നസ്‌റല്ല ഒളിവിൽ പോയതിന് ശേഷം സായുധ സംഘത്തിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
Content Highlight: Hezbollah elects Naim Qassem to succeed slain head Nasrallah