ഹെറ്റ്മയറെ പുറത്താക്കി; ഇംഗ്ലണ്ടിന് ഇന്ന് നിർണായകം
ഡിസംബർ 19 ന് ഇംഗ്ലണ്ടിനെതിരെ നാലാം ടി ട്വൻ്റി മത്സരത്തിന് ഒരുങ്ങിയിരിക്കുകയാണ് വെസ്റ്റിൻഡീസ്. സെൻറ് ജോർജ് പാർക്കിൽ ഇരുവരും ഏറ്റുമുട്ടുമ്പോൾ മൂന്നാം വിജയമുറപ്പിച്ച് പരമ്പര സ്വന്തമാക്കാൻ ഇറങ്ങുമ്പോൾ ഇംഗ്ലണ്ടിന്റെ പക്കൽ ഒരു വിജയം മാത്രമാണുള്ളത്. മത്സരത്തിൽ ഹാരി ബ്രൂക്കിന്റെ മികച്ച പ്രകടനത്തിലാണ് ഇംഗ്ലണ്ട് അവസാന ഓവറിൽ വിജയം ഉറപ്പിച്ചത്.
എന്നാൽ ഇംഗ്ലണ്ടിനെതിരെയുള്ള 5 ടി ട്വന്റി മത്സര പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയറെ ഒഴിവാക്കി എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഇംഗ്ലണ്ടിന് എതിരായ ആദ്യ രണ്ട് മത്സരത്തിലും 1 ഉം 2 ഉം റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. കഴിഞ്ഞ ഏകദിനത്തിലും 30, 0, 12 എന്ന രീതിയിലായിരുന്നു മൂന്നു മത്സരങ്ങളിലെയും ഹെറ്റ്മയരിൻ്റെ റൺസ് സംഭാവന.
അതേസമയം ജോൺസൺ ചാൾസിനെ പകരക്കാരനായി തിരിച്ചുവിളിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ഓഗസ്റ്റിൽ ഇന്ത്യക്കെതിരെയാണ് ചാൾസ് തന്റെ അവസാന ടി20 കളിച്ചത്. ജനുവരി 17-ന് ആരംഭിക്കുന്ന ടീമിന്റെ ഓൾ ഫോർമാറ്റ് ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി ജോസഫിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
നിലവിൽ വെസ്റ്റ് ഇൻഡീസ് 2-1ന് മുന്നിലാണ്, കൂടാതെ ഏകദിന പരമ്പരയും സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി ട്വൻ്റി മത്സരങ്ങൾക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം:
റോവ്മാൻ പവൽ (സി), ഷായ് ഹോപ്പ്, ജോൺസൺ ചാൾസ്, റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, ബ്രാൻഡൻ കിങ്, കൈൽ മേയേഴ്‌സ്, ഗുഡകേഷ് മോട്ടി, നിക്കോളാസ് പൂരൻ, ആന്ദ്രെ റസ്സൽ, ഷെർഫാൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ഒഷാനെ തോമസ്.
Content Highlight: Hetmyer expelled from T20 against England