പുതിയ ചിത്രം ഹീറോയിനില്‍ നടി കരീന കപൂര്‍ പുകവലിക്കുമെന്ന കാര്യം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. ഈ രംഗം കണ്ട് സെന്‍സര്‍ ബോര്‍ഡ് മുഖം ചുളിച്ചതും നമ്മളറിഞ്ഞു. ഈ രംഗങ്ങള്‍ക്കൊപ്പം പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിച്ചേര്‍ക്കണമെന്ന് അണിയറ പ്രവര്‍ത്തകരെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.[]
സെന്‍സര്‍ ബോര്‍ഡിനെ പിന്തുണച്ച് വാര്‍ത്താവിനിമയ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളായ യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സും മധുര്‍ ഭണ്ഡാര്‍ക്കറും ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഈ കേസില്‍ ഹീറോയിന് അനുകൂലമായാണ് കഴിഞ്ഞദിവസം കോടതി വിധിച്ചത്.
ചിത്രത്തിന്റെ മൂന്നിലൊന്ന് ഭാഗത്തും ഇങ്ങനെ എഴുതിച്ചേര്‍ക്കുകയെന്നത് സാധ്യമല്ലെന്നായിരുന്നു യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സിന്റെ വാദം. ചിത്രത്തിന്റെ തുടക്കത്തില്‍ ഇത് എഴുതിക്കാണിക്കാമെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. ഈ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുകയായിരുന്നു.
കോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടായതില്‍ സന്തോഷമുണ്ടെന്ന് യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു.