നെടുമ്പാശേരിയില്‍ നിന്ന് സ്ഥിരമായി കുവൈത്തിലേക്ക് യാത്രചെയ്യുന്ന സിനി മയക്കുമരുന്നു മാഫിയയുടെ സ്ഥിരം ക്യാരിയര്‍ ആണെന്നാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സംശയിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ടിക്കറ്റ് ലഭിക്കാതിരുന്നതിനാല്‍ യാത്ര തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. സിനിയെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. മയക്കു മരുന്ന് കടത്താന്‍ ശ്രമിതക്കുകയായിരുന്നുവെന്ന് സിനി സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
ദിവസങ്ങള്‍ക്കു മുമ്പാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് കൊക്കെയിന്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയിലാണ് തിരുവനന്തപുരത്തു നിന്നും വന്‍ കൊക്കെയിന്‍ ശേഖരം പിടികൂടിയിരിക്കുന്നത്.