| Saturday, 7th July 2018, 4:36 pm

പുതിയ ഹീറോ എക്‌സ്ട്രീം 200ആര്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹീറോയുടെ പുതിയ നെയ്ക്ക്ഡ് സ്ട്രീറ്റ് ബൈക്ക്, എക്സ്ട്രീം 200ആര്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നു. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് പ്രാരംഭ പെര്‍ഫോമന്‍സ് ബൈക്ക് ശ്രേണിയില്‍ ഹീറോ ചുവടുറപ്പിക്കാന്‍ പോകുന്നത്.

88,000 രൂപ എക്സ്ഷോറൂം വിലയിലാണ് എക്സ്ട്രീം 200ആര്‍ വിപണിയിലെത്തുക. ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, മിസോറം, മണിപ്പൂര്‍, ത്രിപുര, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍ എന്നീ എട്ടു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് 88,000 രൂപ വിലയില്‍ ബൈക്ക് വില്‍പനയ്ക്കെത്തുക.


Read:  ടി.വി.എസ് എക്‌സ്.എല്‍ 100 ഐ-ടച്ച് സ്റ്റാര്‍ട്ട് വിപണിയില്‍


200 സി.സി ശ്രേണിയില്‍ ടി.വി.എസ് അപാച്ചെ ആര്‍.ടി.ആര്‍ 200 4വി, ബജാജ് പള്‍സര്‍ എന്‍.എസ് 200 എന്നിവരാണ് എക്സ്ട്രീം 200ആറിന്റെ പ്രധാന എതിരാളികള്‍. കാര്‍ബ്യുറേറ്റഡ് പതിപ്പിലാണ് എക്സ്ട്രീം 200ആര്‍ വിപണിയിലെത്തുക.

ഈ വര്‍ഷം അവസാനത്തോടെയാണ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പ് കമ്പനി ഇറക്കുകയൊള്ളൂ. ഏറ്റവും പുതിയ 200 സി.സി എയര്‍ കൂള്‍ഡ് എന്‍ജിനാണ് എക്സ്ട്രീം 200ആറില്‍ ഉപയോഗിച്ചിരിക്കുന്നത്.

എന്‍ജിന് പരമാവധി 18.1 ബി.എച്ച്.പി കരുത്തും 17.2 എന്‍.എം ടോര്‍ക്കും സൃഷ്ടിക്കാനാവും. വിറയല്‍ കുറയ്ക്കാന്‍ പ്രത്യേക ഷാഫ്റ്റും എന്‍ജിനില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. മൈലേജ് 39.9 കിലോമീറ്ററാണ്‍. മുന്നില്‍ 37 എം.എം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണ് ഘടിപ്പിച്ചിട്ടുള്ളത്.

ബ്രേക്കിംഗിന് വേണ്ടി 276 എം.എം ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220 എം.എം ഡിസ്‌കും. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 ആര്‍17, 130/17 ആര്‍17 യൂണിറ്റ് ടയറുകളാണുള്ളത്.

എല്‍.ഇ.ഡി ലൈറ്റുകള്‍ക്ക് താഴെയുള്ള വലിയ ഹെഡ്ലാമ്പ് പുതിയ എക്സ്ട്രീമിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കും. രൂപകല്‍പനയില്‍ മുതിര്‍ന്ന സി.ബി.ഇസഡ് എക്സ്ട്രീമിന്റെ പ്രഭാവം പുതിയ എക്സ്ട്രീം 200ആറില്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട്.


Read:  ഒന്നാംക്ലാസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം: പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍


അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ സാന്നിധ്യമറിയിക്കുന്നത്. വേഗത ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാകും.

മുന്‍ കൗളിലും ഫ്യൂവല്‍ ടാങ്കിലും ബെല്ലി പാനിലും ഇടംപിടിച്ചിട്ടുള്ള എയര്‍ വെന്റുകള്‍ മികവാര്‍ന്ന എന്‍ജിന്‍ കൂളിംഗ് ഉറപ്പു വരുത്തും.

We use cookies to give you the best possible experience. Learn more