| Wednesday, 13th February 2013, 11:54 am

ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഹീറോ പിന്‍മാറുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.പി.എല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ഹീറോ മോട്ടോ കോര്‍പ്പ് പിന്‍മാറുന്നു. ഐ.പി.എല്ലിന്റെ ആദ്യ മൂന്ന് സീസണുകളില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ സ്‌പോണ്‍സറായിരുന്ന ഹീറോ പിന്നീടുള്ള രണ്ട് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരുന്നു പണം ഇറക്കിയത്. പിന്മാറുന്നതിന്റെ കാരണം വ്യക്തമല്ല.[]

കഴിഞ്ഞ രണ്ട് പതിറ്റാണ്ടി ഹീറോ ഇന്ത്യന്‍ ക്രിക്കറ്റുമായി സഹകരിച്ച് വരികയാണെന്നും ഇപ്പോഴുള്ള പിന്മാറ്റത്തിന് ക്രിക്കറ്റിനെ ഉപേക്ഷിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നും ഹീറോ തങ്ങളുടെ കുറിപ്പില്‍ പറയുന്നു.

ക്രിക്കറ്റിന് പുറമേ, ഗോള്‍ഫ്, ഹോക്കി എന്നീ കായിക ഇനങ്ങളുമായും ഹീറോ സഹകരിക്കുന്നുണ്ട്.  ഐ.പി.എല്ലുമായും മുംബൈ ഇന്ത്യന്‍സുമായുള്ള കരാര്‍ പുതുക്കേണ്ടന്നാണ് കമ്പനിയുടെ തീരുമാനമെന്നും എന്നാല്‍ കായിക ഇനമെന്ന നിലയില്‍ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും ഹീറോ അറിയിച്ചു.

ഡി.എല്‍.എഫിന് ശേഷം ഐ.പി.എല്ലില്‍ നിന്നും പിന്മാറുന്ന വലിയ കമ്പനിയാണ് ഹീറോ. പെപ്‌സിയാണ് ഡി.എല്‍.എഫിന് പകരം സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാനത്തെത്തിയിരിക്കുന്നത്.

ഐ.പി.എല്ലിന്റെ സ്വീകാര്യത കുറഞ്ഞുവരുന്നതാണ് വമ്പന്‍ കമ്പനികള്‍ ലീഗില്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് അറിയുന്നത്.  കഴിഞ്ഞ വര്‍ഷം പൂനെ വാരിയേഴ്‌സില്‍ നിന്നും പിന്മാറുന്നതായി സഹാറയും പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more