ഹീറോയില്‍ നിന്നും പുത്തന്‍ സ്‌കൂട്ടര്‍ 'ഡാഷ്'
Big Buy
ഹീറോയില്‍ നിന്നും പുത്തന്‍ സ്‌കൂട്ടര്‍ 'ഡാഷ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th September 2015, 4:41 pm

dash-668
ഇന്ത്യന്‍ ഇരുചക്രവാഹന നിര്‍മ്മാണക്കമ്പനിയായ ഹീറോ തങ്ങളുടെ പുതിയ സ്‌കൂട്ടര്‍ “ഡാഷ്” കൊളംബിയയില്‍ അവതരിപ്പിച്ചു. ഈയിടെ കൊളംബിയയിലെ വിയ്യാറിക്കയില്‍ ഹീറോ തങ്ങളുടെ പ്ലാന്റ് ആരംഭിച്ചിരുന്നു.

ഹീറോയുടെ തന്നെ മാസ്റ്ററോയുടെ പ്ലാറ്റ്‌ഫോമിലാണ് ഡാഷിന്റെ നിര്‍മ്മാണം. 110 സിസിയുള്ള 4 സ്‌ട്രോക്ക് എഞ്ചിന്‍ 8.5Nm ടോര്‍ക്കില്‍ 8.5 ബി.എച്ച്.പി പവര്‍ നല്‍കും.കാലത്തിന്റെ ആവശ്യങ്ങളായ സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എല്‍.ഇ.ഡി ടെയില്‍ ലാംപ്, യു.എസ്.ബി മൊബൈല്‍ ചാര്‍ജര്‍ എന്നിവയും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോഡി പാനലുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള ഡാഷ്, മാസ്റ്ററോയില്‍ നിന്നും വ്യത്യസ്തമായി ഫ്രഷ് ലുക്ക് നല്‍കുന്നുണ്ട്.

സ്‌കൂട്ടറുകള്‍ക്ക് ഏറെ ആരാധകരുള്ള ഇന്ത്യയില്‍ “മാസ്റ്ററോ എഡ്ജ്” എന്നാകും ഡാഷ് അറിയപ്പെടുക. എന്നുമുതലാണ് ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടര്‍ ലഭ്യമാകുക എന്ന് ഹീറോ ഇതുവരെ അറിയിച്ചിട്ടില്ല. എങ്കിലും ഈ മാസം അവസാനത്തോടെ തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ ഡാഷിനെ പ്രതീക്ഷിക്കാം. വില അറിവായിട്ടില്ല. ഇവിടെ ഹോണ്ട ആക്ടിവ 3G, യമഹ സിഗ്‌നസ്, ടി.വി.എസ് വീഗോ എന്നിവയോടാണ് ഡാഷിന് മത്സരിക്കേണ്ടി വരിക.