ഹീറോ മോട്ടോകോര്‍പ്പ് ബൈക്ക്, സ്‌കൂട്ടര്‍ വിലയില്‍ വര്‍ധന
Big Buy
ഹീറോ മോട്ടോകോര്‍പ്പ് ബൈക്ക്, സ്‌കൂട്ടര്‍ വിലയില്‍ വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th October 2014, 11:24 am

splender[]ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടു വീലര്‍ മേക്കറായ ഹീറോ മോട്ടോകോര്‍പ്പ് ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വര്‍ധിപ്പിക്കുന്നു. 0.51% വര്‍ധനവാണുണ്ടാവുക. ടൂ വീലര്‍ നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനയോട് പൊരുതാനാണ് കമ്പനിയുടെ ഈ നീക്കം.

ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പനയെ ഈ വിലവര്‍ധന ബാധിക്കില്ലെന്നാണ് കരുതുന്നത്. അതേസമയം ഉത്സകാലത്ത് കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സാധനസാമഗ്രികളുടെ വില വര്‍ധന എല്ലാ കമ്പനികളും നേരിടുന്നുണ്ട്. എന്നാല്‍ ഹീറോ മോട്ടോകോര്‍പ്പ് മാത്രമാണ് വിലവര്‍ധനയുമായി രംഗത്തുവന്നിരിക്കുന്നത്. അതും ഉത്സവ സീസണില്‍(ദീപാവലി). അതുകൊണ്ട് തന്നെ മറ്റ് കമ്പനികളും ദീപാവലിക്ക് മുമ്പ് വില വര്‍ധിപ്പിക്കുമെന്നാണ് വിപണി നിരീക്ഷണം.

ദീപാവലി മുന്നില്‍ക്കണ്ട് ഹീറോ മോട്ടോകോര്‍പ്പ് അടുത്തിടെ പുതിയ രണ്ട് ബൈക്കുകള്‍ വിപണിയിലിറക്കിയിരുന്നു. സ്പ്ലന്റര്‍ പ്രോ ക്ലാസിക്കും, പാഷന്‍ പ്രോ ടി.ആറും. സ്‌പ്ലെന്റര്‍ പ്രോ ക്ലാസിക്കിന് 48,650 രൂപയും പാഷന്‍ പ്രോ ടി.ആറിന് 51,550 രൂപയുമാണ് ദല്‍ഹി എക്‌സ് ഷോറൂം വില. ഇതിന് പുറമേ പുരുഷന്മാര്‍ക്ക് വേണ്ടിയിറക്കിയ സ്‌കൂട്ടര്‍ മാസ്‌ട്രോ പുതിയ നിറത്തിലും ഗ്രാഫിക്‌സിലും പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ സ്‌കൂട്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.