ഹീറോ മോട്ടോകോര്‍പ്പ് എം.ഡിയും മാനേജിങ് ഡയറക്ടറുമായ പവന്‍ മുഞ്ചളാണ് അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഡാക്കര്‍ റാലിക്ക് ശേഷം ബൈക്ക് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ 250 സി.സി ബൈക്ക് എച്ച്.എക്‌സ് 250ആര്‍ അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങും.
ഹീറോ മോട്ടോകോര്‍പ്പ് എം.ഡിയും മാനേജിങ് ഡയറക്ടറുമായ പവന്‍ മുഞ്ചളാണ് അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഡാക്കര്‍ റാലിക്ക് ശേഷം ബൈക്ക് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്.
2014 ല്‍ ദല്‍ഹിയില്‍ നടന്ന 12-ാമത് ഓട്ടോ എക്‌സ്‌പോയിലായിരുന്നു വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത്. എറിക്ക് ബ്യുള്‍ റേസിങ്ങുമായി സഹകരിച്ചാണ് ഹീറോ എച്ച്.എക്‌സ് 250 പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ എറിക്ക് ബ്യുള്‍ റേസിങ്ങിനുണ്ടായ സാമ്പത്തിക പ്രതിസന്ധി കരാണം ഇത് വൈകിക്കുകയായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ആദ്യം നടന്ന 13-ാമത് ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി എച്ച്.എക്‌സ് 250 നെ വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു.
ഹോണ്ട സി.ബി.ആര്‍ 250, നിന്‍ജ 300 തുടങ്ങിയ വാഹനങ്ങളുള്ള എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് സെഗ്മെന്റിലേക്കാണ് ഹീറോ എച്ച്.എക്‌സ് 250ആര്‍ എത്തുന്നത്.
249 സി.സി ശേഷിയുള്ള എന്‍ജിന് 9000 ആര്‍.പി.എമ്മില്‍ 31 ബി.എച്ച്.പി കരുത്ത പുറത്തെടുക്കാനാകും. പൂജ്യത്തില്‍ നിന്ന് 60 കീലോമീറ്ററിലെത്താന്‍ വെറും 2.7 സെക്കന്റ് മാത്രം മതി ഇവന് എന്നാണ് കമ്പനി പറയുന്നത്. സ്‌റ്റൈലിഷ് ഡിസൈന്‍, മികച്ച സാങ്കേതിക വിദ്യകള്‍ എന്നിവ കൂടാതെ ഒരു സ്‌പോര്‍ട്ട്‌സ് ബൈക്കിന് ആവശ്യമായ എല്ല സജ്ജീകരണങ്ങളും ബൈക്കിലുണ്ടാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.