| Thursday, 26th April 2018, 12:53 pm

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിന് ഗൂഗിള്‍ നല്‍കുന്ന ഉത്തരം മോദിയുടെ ചിത്രം; ആദ്യ ധനമന്ത്രിയെന്ന ചോദ്യത്തിന് അരുണ്‍ ജെയ്റ്റ്‌ലിയുടേയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് ഗൂഗിള്‍ നല്‍കുന്ന ഉത്തരം നരേന്ദ്രമോദിയുടെ ഫോട്ടോ. പേരിന്റെ സ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്‌റുവെന്നും ചിത്രത്തിന്റെ സ്ഥാനത്ത് മോദിയുടെ ഫോട്ടോയുമാണ് കാണിക്കുന്നത്.

ജവഹര്‍ ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള ചെറിയ കുറിപ്പും മോദിയുടെ ഫോട്ടോയുമാണ് ഗൂഗിള്‍ റിസള്‍ട്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ എടുത്ത് നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ ചോദിച്ച് ഗൂഗിളില്‍ തിരഞ്ഞ് നോക്കൂ റിസള്‍ട്ട് കാണാം എന്ന് പറഞ്ഞാണ് സഞ്ജീവ് ഭട്ടിന്റെ ട്വീറ്റ്.

ഇന്ത്യയുടെ ആദ്യ ധനമന്ത്രിയാരെന്ന ചോദ്യത്തിന് ഷണ്‍മുഖന്‍ ഷെട്ടിയെന്ന പേരും അരുണ്‍ ജെയ്റ്റ്‌ലിയുടെ ഫോട്ടോയുമാണ് കൊടുത്തിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ പ്രതിരോധമന്ത്രി ആരെന്ന ചോദ്യത്തിന് ബല്‍ദേവ് സിങ് എന്ന് റിസള്‍ട്ട് തരുമ്പോള്‍ നിര്‍മലാ സീതാരാമന്റെ ചിത്രമാണ് ഫോട്ടോയുടെ സ്ഥാനത്ത് കൊടുത്തിരിക്കുന്നത്.

ഇതിന് പിന്നാലെ ഗൂഗിളിന്റെ തെറ്റ് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more