കോഹ്‌ലി ധോണിയെ വല്ലാതെ ആശ്രിയിക്കുന്നുണ്ട്; കളത്തിലെ ചീക്കുവിന്റെയും മഹി ഭായിയുടെയും ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് ലക്ഷ്മണ്‍
Daily News
കോഹ്‌ലി ധോണിയെ വല്ലാതെ ആശ്രിയിക്കുന്നുണ്ട്; കളത്തിലെ ചീക്കുവിന്റെയും മഹി ഭായിയുടെയും ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് ലക്ഷ്മണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2017, 1:21 pm

പൂനെ: ഇന്ത്യന്‍ ടീമിന്റെ നായകനാരെന്ന ചോദ്യത്തിന് വിരാട് കോഹ്‌ലിയെന്ന ഉത്തരം മാത്രമേ കളിയറിയുന്ന എല്ലാവരും നല്‍കുകയുള്ളു. എന്നാല്‍ ഈ ചോദ്യം കോഹ്‌ലിയോടാണ് ചോദിക്കുന്നതെങ്കില്‍ അദ്ദേഹം പറയുന്ന ഉത്തരം എം.എസ് ധോണിയെന്നാകും. അത്ഭുതപ്പെടാനില്ല നായകസ്ഥാനം ഒഴിഞ്ഞെങ്കിലും എം.എസ് ധോണി തന്നെയാണ് ഇന്നും ടീം ഇന്ത്യയെ നയിക്കുന്നതെന്ന് കളി കാണുന്നയെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.


Also Read: 2008ല്‍ കോഹ്‌ലിയെ ടീമിലെടുക്കാതിരിക്കാന്‍ ശ്രീനിവാസന്‍ പാളയത്തില്‍ പട നടത്തിയെന്ന് വെങ്‌സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍; ലക്ഷ്യം ഈ താരത്തെ ടീമിലെടുക്കാന്‍


കളത്തിലിന്നും നായകന്‍ വിരാടിനും മറ്റ് താരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി ടീമിനെ ഉത്തേജിപ്പിക്കുന്ന ധോണി കളിയാരാധകര്‍ക്ക് പ്രിയപ്പെട്ട കാഴ്ച്ചകളിലൊന്നാണ്. കഴിഞ്ഞദിവസം നടന്ന ഇന്ത്യ-ന്യൂസിലാന്റ് മത്സരവും അത്തരം നിമിഷങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.

ധോണിയുടെയും കോഹ്‌ലിയുടെയും ഈ പരസ്പര ധാരണയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും നിലവിലെ കമന്ററേറ്റര്‍ മാരില്‍ ഒരാളുമായ വി.വി.എസ് ലക്ഷ്മണ്‍. കോഹ്‌ലി ടീമിനെ നയിക്കുമ്പോള്‍ ധോണി താന്‍ നായകനായിരുന്ന കാലത്തെന്നപോലെയാണ് മൈതാനത്ത് ഫീല്‍ഡര്‍മാരെ വിന്യസിക്കുന്നതെന്നാണ് ലക്ഷ്മണ്‍ പറയുന്നത്.

മത്സരത്തിനിടെ ധോണി താരങ്ങള്‍ക്ക നിര്‍ദേശം നല്‍കുന്നതും ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ കോഹ്‌ലിയെ ചീക്കു എന്നു വിളിച്ച് നിര്‍ദേശം നല്‍കുന്നതും സ്റ്റംമ്പ് മൈക്കില്‍ പതിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍.


Dont Miss: ബ്രിട്ടന്‍ ബ്രീട്ടീഷുകാരുടെ രാജ്യവും, അമേരിക്ക അമേരിക്കക്കാരുടെ രാജ്യവുമെങ്കില്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യം: മോഹന്‍ ഭാഗവത്


“ഇത് ഈ മത്സരത്തില്‍ മാത്രം സംഭവിച്ച മികച്ച നിമിഷം ഒന്നുമല്ല. വിരാട് കോഹ്‌ലി നായകനായതു മുതല്‍ ഈ സുന്ദര നിമിഷമാണ് മൈതാനത്ത് സംഭവിച്ച് കൊണ്ടിരികുന്നത്. വിരാടും ധോണിയും തമ്മിലുള്ള ഈ ബന്ധം കാണുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. വിക്കറ്റ് കീപ്പറാണെന്ന ആനുകൂല്യവും അദ്ദേഹത്തിനുണ്ട്. കളിക്കാരുടെ ആംഗിളുകള്‍ മനസിലാക്കാനും ശ്രദ്ധിക്കാനും അയാള്‍ക്ക് കഴിയും” ലക്ഷ്മണ്‍ പറഞ്ഞു.

“ഒരു ഈഗോയുമില്ലാതെയാണ് കോഹ്‌ലി ധോണിക്കരികിലേക്ക് പോകുന്നത്. അത് തന്നെയാണ് കോഹ്‌ലിയുടെ ക്രെഡിറ്റും. ധോണി ഒരുപാട് അറിവും അനുഭവവും ഉള്ള താരമാണ്. ഇത് തന്നെയാണ് അദ്ദേഹത്തിനു കൂടുതല്‍ ബഹുമാനം ലഭിക്കാനുള്ള കാരണവും. ഈ ബന്ധം ഇന്ത്യക്ക് വരുന്ന ലോകകപ്പില്‍ ഗുണം ചെയ്യും.” ലക്ഷ്മണ്‍ പറയുന്നു.