മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ് താക്കറേയെ താന്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് സഖ്യുണ്ടാക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തന്റെ പാര്‍ട്ടിയുടേയും എം.എന്‍.എസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ യോജിപ്പില്ല. പ്രശ്‌നങ്ങളില്‍ അദ്ദേഹം കാഴ്ചപ്പാടുകള്‍ മാറ്റിയാല്‍ അപ്പോള്‍ തമ്മില്‍ യോജിക്കുന്നത് ആലോചിക്കാമെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണ്. വ്യത്യസ്ത സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ അതിനെ കുറിച്ച് ഭാവിയില്‍ ആലോചിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ യോജിക്കാവുന്ന വിഷയങ്ങൡ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ബി.ജെ.പിയും എം.എന്‍.എസും ചര്‍ച്ച ചെയ്‌തെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.