ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിര്‍ണായക മത്സരത്തില്‍ പരാജയപ്പെട്ട് വെയ്ല്‍സും ഇറാനും ലോകകപ്പില്‍ നിന്ന് പുറത്തായി.
ആദ്യ രണ്ട് ഗ്രൂപ്പുകളുടെ മത്സരം പൂര്‍ത്തീകരിച്ചതോടെ, പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ ലൈനപ്പായി. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ സെനഗലിനെയും രണ്ടാം സ്ഥാനക്കാരായ അമേരിക്ക ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായ നെതര്‍ലെന്‍ഡ്‌സിനെയും നേരിടും.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വെയ്ല്‍സിനെ ഇംഗ്ലണ്ട് ഏകപക്ഷീയമായ മൂന്ന് ഗോളിനും ഇറാനെ അമേരിക്ക ഒരു ഗോളിനുമാണ് തോല്‍പ്പിച്ചത്.
ഇംഗ്ലണ്ടിനായി മാര്‍കസ് റാഷ്ഫോഡ് രണ്ട് ഗോളും ഫില്‍ ഫോഡന്‍ ഒരു ഗോളുമാണ് നേടിയത്. ഇറാനെതിരെ 38ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് അമേരിക്കക്കായി ഗോള്‍ നേടിയത്.
വെയ്ല്‍സ്- ഇംഗ്ലണ്ട് മത്സരത്തിലെ ആദ്യ പകുതി സമനിലയില്‍ കലാശിച്ചെങ്കിലും രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ നേടി ഇംഗ്ലാണ്ട് ശക്തമായി തിരിച്ചുവരികയായിരുന്നു.
ഇറാന്‍-അമേരിക്ക മത്സരത്തില്‍ രണ്ടാം പകുതിയിലെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ഇറാന്‍ കിണിഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Content Highlight: Here is the first line-up, America will face Holland and England will face Senegal in the pre-quarters