'സ്‌പൈഡര്‍മാന്‍ നോ വേ ഹോം'; കാണാനേറെയുണ്ട് കാരണങ്ങള്‍
Movie Day
'സ്‌പൈഡര്‍മാന്‍ നോ വേ ഹോം'; കാണാനേറെയുണ്ട് കാരണങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th December 2021, 2:51 pm

മലയാളികള്‍ ആദ്യമായി നെഞ്ചില്‍ ഏറ്റിയ ഹോളിവുഡ് സൂപ്പര്‍ ഹീറോ ആയ സ്‌പൈഡര്‍മാന്‍ സീരിസുകളിലെ ഒരുപക്ഷെ അവസാനത്തെ ചിത്രം ആയേക്കാവുന്ന ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോമി’നായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മറ്റ് മാര്‍വല്‍ സിനിമകളില്‍ നിന്ന് ചിത്രത്തെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളാണ് ഉള്ളത്.

മുന്‍ സ്‌പൈഡര്‍മാന്‍ ചിത്രങ്ങളുടെ എല്ലാം തന്നെ ഒത്തുചേരല്‍ ആയിരിക്കും ‘നോ വേ ഹോം’. ട്രയ്‌ലറും ടീസറും നല്‍കുന്ന സൂചനകള്‍ അനുസരിച്ച് ആദ്യ രണ്ട് സ്‌പൈഡര്‍മാന്‍ സീരിസുകളിലെ നായകന്മാരെയും ‘നോ വേ ഹോമി’ല്‍ പ്രതീക്ഷിക്കാം.

ആദ്യ ചിത്രത്തിലെ സ്‌പൈഡര്‍മാന്‍ ആയ ടോബി മാഗ്വേയറും രണ്ടാം സീരീസില്‍ നായകനായ ആന്‍ഡ്ര്യൂ ഗാര്‍ഫീല്‍ഡും ഇപ്പോള്‍ സ്‌പൈഡര്‍മാന്‍ ആയി തുടരുന്ന ടോം ഹോളണ്ടും ഒന്നിച്ചുള്ള രംഗങ്ങള്‍ കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

1998 ഇല്‍ റീലീസ് ആയ ബ്ലേഡ് എന്ന സ്റ്റീഫന്‍ നോറിങ്ടണ്‍ ചിത്രത്തിന് ശേഷം ഹോളിവുഡില്‍ മങ്ങിപ്പോയ ഒരു ജോനര്‍ ആയിരുന്നു സൂപ്പര്‍ ഹീറോ മൂവികള്‍. അതിന് വിരാമമിട്ടുകൊണ്ടായിരുന്നു 2002ല്‍ സാം റൈമിയുടെ സംവിധാനത്തില്‍ സ്‌പൈഡര്‍മാന്റെ ആദ്യ ചിത്രം റിലീസ് ചെയ്തത്.

അന്ന് വരെയുള്ള റെക്കോര്‍ഡുകള്‍ എല്ലാം തന്നെ തിരുത്തിയെഴുതുതിയാണ് ചിത്രം പുതിയ ചരിത്രം രചിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരേപോലെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ചിത്രം ആയതുകൊണ്ട് തന്നെ മലയാളത്തിലേക്ക് ഉള്‍പ്പെടെ ലോകത്തെ വിവിധ ഭാഷകളിലേക്ക് ചിത്രം മൊഴി മാറ്റിയിരുന്നു. സ്‌പൈഡര്‍മാന്റെ വിജയത്തിന് ചുവടുപിടിച്ച് നിരവധി സൂപ്പര്‍ ഹീറോ ചിത്രങ്ങളാണ് ഹോളിവുഡില്‍ പിറന്നത്.

ഒരു ഹോളിവുഡ് ചിത്രത്തിനും ലഭിക്കാത്ത വന്‍ സ്വികര്യതയാണ് കേരളത്തില്‍ ‘നോ വേ ഹോം’ നേടിയെടുത്തിരിക്കുന്നത് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ സകല റെക്കോര്‍ഡുകളും ചിത്രം ഇതിനോടകം മറികടന്നുകഴിഞ്ഞു. ലോകമെമ്പാടും റെക്കോര്‍ഡ് സ്‌ക്രീനുകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

അമേരിക്കയില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് തന്നെ ഇന്ത്യയില്‍ ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’ റിലിസ് ചെയ്യും. ഇന്ത്യയിലെ തന്നെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത് മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ സിനിമാസില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിക്കും. എന്തായാലും മാര്‍വല്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക തന്നെ ആയിരിക്കും ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Here are the  Reasons you should watch Spider-Man No Way Home Movie