| Saturday, 8th August 2020, 12:22 am

അത്യാവശ്യ ഘട്ടത്തില്‍ ഫോണ്‍ വിളിക്കുമ്പോള്‍ കൊവിഡ് മുന്നറിയിപ്പ് സന്ദേശത്തെ എങ്ങനെ ഒഴിവാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് കൊവിഡ് മഹാമാരി വ്യാപിച്ചതിനു പിന്നാലെ കൊവിഡ് പ്രതിരോധം ജനങ്ങളില്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി കൊണ്ടു വന്ന സര്‍ക്കാര്‍
പദ്ധതിയായിരുന്നു ഫോണ്‍ കോള്‍ ചെയ്യുമ്പോള്‍ തന്നെ കൊവിഡ് പ്രതിരോധത്തെ പറ്റി നല്‍കുന്ന ശബ്ദ സന്ദേശം. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളിലെ കോളുകള്‍ക്കിടയില്‍ ഈ സന്ദേശം ഒരു പ്രതിബന്ധമായി വരുന്നുണ്ടെന്ന പരാതി ഇപ്പോള്‍ ഉയരുന്നുണ്ട്.

പ്രത്യേകിച്ചും കേരളത്തിലെ നിലവിലെ പ്രളയ ഭീതി സാഹചര്യത്തില്‍ കോളിനു മുമ്പ് വരുന്ന ഈ സന്ദേശം അത്യാവശ്യകോളുകള്‍ക്ക് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ശബ്ദ സന്ദേശം ഒഴിവാക്കാന്‍ ഫോണില്‍ തന്നെ സാധിക്കും.

കോള്‍ ചെയ്യുക, കൊവിഡ് ശബ്ദ സന്ദേശം വരുമ്പോള്‍ തന്നെ 1 നമ്പര്‍ പ്രസ് ചെയ്യുക. അപ്പോള്‍ ഈ സന്ദേശം ഒഴിവാവുകയും നേരിട്ട് കോളിലേക്ക് കടക്കുകയും ചെയ്യാം.

നേരത്തെ നടന്‍ ഷെയനിന്‍ നിഗം അടക്കമുള്ളവര്‍ ഈ സന്ദേശം കേരളത്തില്‍ നിലവില്‍ പ്രളയ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more