Advertisement
Malayalam Cinema
'ട്രാന്‍സ്' ആദ്യ ദിവസം തന്നെ തിയേറ്ററില്‍ നിന്ന് കാണാനുള്ള അഞ്ച് കാരണങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Feb 19, 03:27 pm
Wednesday, 19th February 2020, 8:57 pm

മലയാള സിനിമ പ്രേക്ഷകര്‍ വളരെയെറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ്. ഫഹദ് ഫാസില്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ഒടുവില്‍ ഫെബ്രുവരി 20 ന് തിയേറ്ററുകളില്‍ എത്തുകയാണ്.

ചിത്രം നിര്‍ബന്ധമായും തിയേറ്ററുകളില്‍ നിന്ന് തന്നെ കാണേണ്ടതിന്റെ അഞ്ചുകാരണങ്ങള്‍ നോക്കാം.

1. അന്‍വര്‍ റഷീദ്

നീണ്ട എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. രാജമാണിക്യം, ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടല്‍ തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത അന്‍വര്‍ റഷീദ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയുമായി എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്.

നേരത്തെ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില്‍ ഫഹദും അന്‍വറും ആമി എന്ന ചിത്രത്തിലൂടെ ഒന്നിച്ചിരുന്നു. അന്‍വര്‍ നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലും ഫഹദ് ഒരു നിര്‍ണായക വേഷത്തില്‍ എത്തിയിരുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും ഈ ടീം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ‘ട്രാന്‍സിന്’ ഉണ്ട്.

2. ഫഹദ് ഫാസില്‍

ട്രാന്‍സിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന് ഫഹദ് ഫാസില്‍ ആണ്. വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ട്രെയ്‌ലറും ഗാനങ്ങളും തരുന്ന സൂചനകള്‍ പ്രകാരം രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്.

രണ്ട് വ്യത്യസ്ത സ്വഭാവത്തിലുള്ള കഥാപാത്രം കൂടിയാണ് ഫഹദിന്റെ വിജു പ്രസാദ്.

3. തകര്‍പ്പന്‍ താരനിര

തകര്‍പ്പന്‍ താരനിരയാണ് ട്രാന്‍സിനായി ഒന്നിക്കുന്നത്. ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ശ്രാനാഥ് ഭാസി, ജിനു ജോസഫ്, നസ്രിയ, വിനായകന്‍ തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തില്‍ ഉണ്ട്. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു നിര്‍ണയക വേഷത്തില്‍ എത്തുന്നുണ്ട്. ഇതും ചിത്രം കാണുന്നതിനുള്ള ഒരു കാരണമാണ്.

4. വിവാഹ ശേഷം ഫഹദ്- നസ്രിയ കൂട്ട്‌കെട്ട്

അന്‍വര്‍ റഷീദ് നിര്‍മ്മിച്ച് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘ബാംഗ്ലൂര്‍ ഡെയ്സ്’ന്റെ സമയത്താണ് ഫഹദും നസ്രിയയും പ്രണയത്തിലാവുന്നത്. വിവാഹ ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണ് ട്രാന്‍സ്. അത് കൊണ്ട് തന്നെ ആരാധകരും ഏറെ ആവേശത്തോടെയാണ് ചിത്രത്തിനെ കാത്തിരിക്കുന്നത്.

5. ക്യാമറയ്ക്ക് പുറകിലെ ‘ഗംഭീര’ ക്രൂ

ക്യാമറയ്ക്ക് പുറകിലും അതി ഗംഭീര ടീമാണ് അണിനിരക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദാണ് ചിത്രത്തിന്റെ ക്യാമറ. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവായ റസൂല്‍ പൂക്കുട്ടിയാണ്, വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന്റെ കഥ. ജാക്‌സണ്‍ വിജയന്‍, സുഷിന്‍ ശ്യാം എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

DoolNews video