| Saturday, 26th November 2022, 4:02 pm

അഞ്ച് നായികമാരുടെ കഥ; 'ഹെര്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ഹെര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഐശ്വര്യ രാജേഷ്, ഉര്‍വശി, പാര്‍വതി തിരുവോത്ത്, രമ്യ കൃഷ്ണ, ലിജോ മോള്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. അഞ്ച് പേരെയും ഉള്‍പ്പെടുത്തിയുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

സഖാവിന് ശേഷം ഐശ്വര്യ രാജേഷ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഹെര്‍. ജോമോന്റെ സുവിശേഷങ്ങളായിരുന്നു താരം ആദ്യമായി മലയാളത്തിലെത്തിയ ചിത്രം. ടൊവിനോ നായകനാവുന്ന അജയന്റെ രണ്ടാം മോഷണത്തിലും ഐശ്വര്യ രാജേഷുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

അഞ്ജലി മേനോന്റെ വണ്ടര്‍ വുമണാണ് ഒടുവില്‍ റിലീസായ പാര്‍വതിയുടെ ചിത്രം. നവംബര്‍ 18നായിരുന്നു ചിത്രം സോണി ലിവില്‍ എത്തിയത്. വിശുദ്ധ മെജോയാണ് ലിജോ മോളുടെ ഒടുവിലെത്തിയ ചിത്രം. കേശു ഈ വീടിന്റെ നാഥനിലായിരുന്നു ഉര്‍വശി ഒടുവില്‍ അഭിനയിച്ചത്.

ബിജു മേനോന്‍, കീര്‍ത്തി സുരേഷ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹെര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അര്‍ച്ചന വാസുദേവാണ് ചിത്രത്തിന്റെ തിരക്കഥ, എ.ടി. സ്റ്റുഡിയോസിന്റെ എനീഷ് എം. തോമസാണ് നിര്‍മാണം. സംഗീതം -ഗോവിന്ദ് വസന്ത. ഛായാഗ്രഹണം. ചന്ദ്രു സെല്‍വരാജ്. എഡിറ്റിങ് – കിരണ്‍ ദാസ്. കലാസംവിധാനം – എം.എം. ഹംസ. മേക്കപ്പ് – റോണക്‌സ്സേസ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുനില്‍ കാര്യാട്ടുകര. പ്രൊഡക്ഷന്‍ മാനേജര്‍ – കല്ലാര്‍ അനില്‍. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് – ഷിബു പന്തലക്കോട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷിബു ജി. സുശീലന്‍. പി.ആര്‍ – വാഴൂര്‍ ജോസ്.

Content Highlight: her movie first look poster

Latest Stories

We use cookies to give you the best possible experience. Learn more