| Tuesday, 6th August 2024, 6:55 pm

'മീശ വടിച്ചത് സേഫായിട്ടിരിക്കാന്‍' ഡി.സി. കോമിക്‌സിനെ ഇന്‍ഡയറക്ടായി ട്രോളി ഹെന്റി കാവില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡി.സി കോമിക്‌സിന്റെ സൂപ്പര്‍മാനായി ഏഴ് വര്‍ഷത്തോളം വേഷമിട്ട നടനാണ് ഹെന്റി കാവില്‍. മാന്‍ ഓഫ്, സ്റ്റീല്‍, ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍, ജസ്റ്റിസ് ലീഗ്, ജസ്റ്റിസ് ലീഗ് സ്‌നൈഡര്‍ കട്ട് എന്നീ ചിത്രങ്ങളില്‍ ക്ലാര്‍ക്ക് കെന്റായും സൂപ്പര്‍മാനായും വേഷമിട്ടത് ഹെന്റിയായിരുന്നു.

ഡി.സിയുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയമാകാത്തതും സ്റ്റുഡിയോയുമായി ഒത്തുപോകാത്തതും കാരണം ഹെന്റി ഡി.സിയുമായുള്ള കരാറില്‍ നിന്ന് പിന്മാറിയിരുന്നു. ഡി.സിയില്‍ നിന്ന് താരം മാര്‍വലിലേക്ക് വരുമെന്നും ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനില്‍ താരം വോള്‍വറിനായി അവതരിക്കുമെന്നും റൂമറുകളുണ്ടായിരുന്നു.

എന്നാല്‍ 24 വര്‍ഷമായി വോള്‍വറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹ്യൂ ജാക്ക്മാനെത്തന്നെ മാര്‍വല്‍ തിരികെ വിളിക്കുകയായിരുന്നു. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഹെന്റി കാവില്‍ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനില്‍ അതിഥിവേഷത്തിലെത്തിയിരുന്നു. കാവല്‍റിന്‍ എന്ന് റയാന്‍ റെയ്‌നോള്‍ഡ്‌സ് താരത്തെ അഭിസംബോധന ചെയ്തത് തിയേറ്ററില്‍ ആഘോഷമായി മാറി.

ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ഗെറ്റപ്പ് ഹെന്റി കാവില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഫോട്ടോക്ക് കൊടുത്ത ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ച. ‘സേഫായിട്ടിരിക്കാന്‍ ഈ സിനിമക്ക് വേണ്ടി ഞാന്‍ മീശ വടിച്ചു, മീശ മാത്രമേ വടിച്ചുള്ളൂ’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് ചെയ്തത്. ഡി.സിയെ ഇന്‍ഡയറക്ടായി ട്രോളുന്ന ക്യാപ്ഷനെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ജസ്റ്റിസ് ലീഗിന്റെ ആദ്യ വേര്‍ഷന്റെ ഷൂട്ട് പകുതിക്ക് വെച്ച് മുടങ്ങിപ്പോയിരുന്നു. ആദ്യത്തെ സംവിധായകനായ സാക്ക് സ്‌നൈഡറുടെ മകള്‍ ആത്മഹത്യ ചെയ്തതിനാല്‍ സ്‌നൈഡര്‍ ജസ്റ്റിസ് ലീഡില്‍ നിന്ന് പിന്മാറി. പിന്നീട് റൂസോ ബ്രദേഴ്‌സാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ആ സമയത്ത് മറ്രൊരു ചിത്രത്തിനായി ഹെന്റി മീശ വളര്‍ത്തിയിരുന്നു. പിന്നീട് സി.ജി.ഐ ഉപയോഗിച്ചാണ് ഹെന്റിയെ സൂപ്പര്‍മാന്റെ ഗെറ്റപ്പിലേക്ക് മാറ്റിയത്. ചിത്രത്തിലെ ഏറ്റവും വലിയ പോരായ്മയും ഹെന്റിയുടെ ഗെറ്റപ്പായിരുന്നു. ഇതിനെയാണ് താരം ഇപ്പോള്‍ ട്രോളിയത്.

Content Highlight: Henry Cavil’s Instagram post about Deadpool and Wolverine movie gone viral

We use cookies to give you the best possible experience. Learn more