എട്ട് മാസത്തില്‍ അഞ്ച് തവണ! അവനാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാന്‍
Cricket
എട്ട് മാസത്തില്‍ അഞ്ച് തവണ! അവനാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st July 2024, 1:27 pm

2024 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഹിത് ശര്‍മയും സംഘവും കുട്ടിക്രിക്കറ്റിന്റെ സിംഹാസനം കീഴടക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരത്തില്‍ 27 പന്തില്‍ 52 റണ്‍സ് നേടി ഹെൻറിച്ച് ക്ലാസൻ മികച്ച പ്രകടനം നടത്തിയിട്ടും സൗത്ത് ആഫ്രിക്കക്ക് കിരീടം നഷ്ടമാവുകയായിരുന്നു. 192.59 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ക്ലാസന്‍ രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് നേടിയത്. ഫൈനല്‍ പരാജയപ്പെട്ടതോടുകൂടി നിര്‍ഭാഗ്യകരമായ താരമായി മാറിയിരിക്കുകയാണ് ക്ലാസന്‍. കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കിടയില്‍ നടന്ന അഞ്ച് വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി സെമി ഫൈനലിലും ഫൈനലിലുമാണ് ക്ലാസന് തോൽവി നേരിടേണ്ടിവന്നത്.

ഐ.സി.സി ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടായിരുന്നു സൗത്ത് ആഫ്രിക്കയും ക്ലാസനും ലോകകപ്പില്‍ നിന്നും പുറത്തായത്. മത്സരത്തില്‍ സൗത്താഫ്രിക്ക ഉയര്‍ത്തിയ 212 റണ്‍സ് 16 പന്തുകളും മൂന്നു വിക്കറ്റുകളും ബാക്കിനില്‍ക്കെ കങ്കാരുപ്പട മറികടക്കുകയായിരുന്നു.

ആ വര്‍ഷം തന്നെ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ഫൈനലില്‍ ക്ലാസന്‍ ഭാഗമായ സിയാറ്റില്‍ ഓര്‍ക്കാസും പരാജയപ്പെട്ടിരുന്നു. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സിയാറ്റില്‍ 183 റണ്‍സ് ആണ് നേടിയിരുന്നത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ എം.ഐ ഏഴ് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

2024 സൗത്ത് ആഫ്രിക്ക ടി-20 ലീഗിന്റെ ഫൈനലില്‍ ആയിരുന്നു ക്ലാസന്‍ പിന്നീട് തോല്‍വി നേരിട്ടത്. ദര്‍ബാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ 89 റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സ് കേപ്പ് ടൗണിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റേണ്‍ കേപ്പ് 24 റണ്‍സായിരുന്നു നേടിയിരുന്നത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്ലാസനും സംഘവും 115 റണ്‍സിന് പുറത്താവുകയായിരുന്നു.

2024 ഐ.പി.എല്‍ ഫൈനലില്‍ ക്ലാസണ്‍ ഉണ്ടായിരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു കിരീടം നേടിയിരുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് ആര്‍മി 113 റണ്‍ റണ്‍സ് ആയിരുന്നു നേടിയിരുന്നത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത എട്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

 

Content Highlight: Henrich Klassen is the Unlucky Cricketer