| Tuesday, 19th November 2019, 4:49 pm

'എം.പിമാര്‍, 12 എം.എല്‍.എമാര്‍ എന്നെ ബന്ധപ്പെട്ടു'; ജാര്‍ഖണ്ഡിലെ ബി.ജെ.പി തകര്‍ച്ചയിലേക്കെന്ന്ഹേമന്ത് സോറന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വരുന്ന ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ജെ.എം.എമ്മിന്റെ സാധ്യതകള്‍ വര്‍ധിച്ചെന്ന് ഹേമന്ത് സോറന്‍. കുറഞ്ഞത് 12 ബി.ജെ.പി എം.എല്‍.എമാരും എം.പിമാരും പാര്‍ട്ടി വിട്ട് തന്റെ പാര്‍ട്ടിയില്‍ ചേരുന്നതിന് വേണ്ടി തന്നെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ പട്ടിണിയാല്‍ വലയുന്നു, യുവജനങ്ങള്‍ക്ക് ജോലിയില്ല, ആളുകളുടെ കയ്യില്‍ പണമില്ല. ബാങ്കുകള്‍ തകര്‍ന്നു, അടിസ്ഥാന സൗകര്യങ്ങള്‍ എവിടെയുമില്ല. ആഹാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ ജാര്‍ഖണ്ഡ് രഘുബര്‍ ദാസിന്റെ കാലത്ത് ഏറെ പിന്നോട്ട് പോയി. ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായിരുന്നു ഏറ്റവും മോശമെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തമ്മിലടിയും അധികാരത്തര്‍ക്കവും കാരണം ജാര്‍ഖണ്ഡിലെ ബി.ജെ.പി തകര്‍ച്ചയുടെ വക്കിലാണെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ ധാര്‍ഷ്ട്യം കാരണം പല നേതാക്കളും പുറത്തേക്കുള്ള വഴി നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്-ആര്‍.ജെ.ഡി-ജെ.എം.എം സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയാണെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ആര്‍.പി.എന്‍ സിങ് തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട് താന്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് എന്നും ഹേമന്ത് സോറന്‍ വിശദീകരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more