മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകവിരുദ്ധസേന ഉദ്യോഗസ്ഥന്‍ ഹേമന്ദ്കര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകമിറങ്ങുന്നു. മകള്‍ ജുയ് കര്‍ക്കറെ നവരെ ആണ് പുസ്തകമിറക്കുന്നത്.
‘ഹേമന്ദ് കര്‍ക്കറെ ഒരു മകളുടെ ഓര്‍മകുറിപ്പുകള്‍’ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.ക്രോസ് വേര്‍ഡ് ഇറക്കുന്ന പുസ്തകം അടുത്ത ആഴ്ച മുതല്‍ മുംബൈയില്‍ വിപണിയിലെത്തും.മലെഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രജ്ഞ സിംങ് ഠാക്കൂര്‍ ഹേമന്ദ് കര്‍ക്കറയ്‌ക്കെതിരെ പാരാമര്‍ശം നടത്തിയപ്പോള്‍ മകള്‍ ജുയ് കര്‍ക്കറെ നവരെ രംഗത്തു വന്നിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തന്റെ ശാപം മൂലമാണ് കര്‍ക്കറെ കൊല്ലപ്പെട്ടത് എന്നായിരുന്നു പ്രജ്ഞ സിംങ് ഠാക്കൂറിന്റെ പരാമര്‍ശം.തീവ്രവാദത്തിന് മതമില്ല എന്നാണ് ഇതിനു മറപടിയായി കര്‍ക്കറെയുടെ മകള്‍ പറഞ്ഞത്. തന്റെ പിതാവ് അദ്ദേഹത്തിന്റെ യൂണിഫോമിനെ എല്ലാത്തിനും മീതെയാണ് കണ്ടത് എന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹേമന്ദ് കര്‍ക്കറെയെക്കുറിച്ചുള്ള പുസ്തകമിറങ്ങുന്നത്.