വാഷിങ്ടണ്‍: ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്. റഷ്യയ്ക്ക് സഹായം നല്‍കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് അമേരിക്കയുടെ മുന്നറിയിപ്പ് നല്‍കിയത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തിലാണ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയ്ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
റഷ്യ ഉക്രൈനില്‍ നടത്തിയ ആക്രമത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ചൈനയോട് അമേരിക്ക നയം വ്യക്തമാക്കി.
റഷ്യന്‍ ആക്രമണത്തെ ചെറുക്കാനും പിന്നീട് മോസ്‌കോയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി പ്രതിരോധിക്കാനും അമേരിക്ക നടത്തിയ ശ്രമങ്ങളെക്കുറിച്ച് ബൈഡന്‍ ജിന്‍പിങ്ങിനോടു പറഞ്ഞു. ഉക്രൈനില്‍ റഷ്യ ആക്രമണം തുടുന്ന സാഹചര്യത്തില്‍ ചൈന മോസ്‌കോയ്ക്ക് പടക്കോപ്പുകളും മറ്റ് സഹായങ്ങളും നല്‍കിയാലുണ്ടാകുന്ന പ്രശ്നങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ബൈഡന്‍ പറഞ്ഞു.
ഫെബ്രുവരി 24നാണ് ഉക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ പല രാജ്യങ്ങളും റഷ്യയ്ക്ക് മേല്‍ പല തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
റഷ്യക്ക് മുന്നറിയിപ്പുമായി ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി രംഗത്തെത്തിയിരുന്നു. റഷ്യ ഒന്നുകില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അല്ലെങ്കില്‍ ഏഴുതലമുറയ്ക്കു പോലും വീണ്ടെടുക്കാനാവാത്ത നഷ്ടങ്ങള്‍ നേരിടാന്‍ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Helping Russia will have repercussions; US warns China