| Sunday, 1st December 2019, 7:42 am

ആദ്യഘട്ടം നിര്‍ദേശം; പിന്നെ പിഴ; ശേഷം ലൈസന്‍സ് റദ്ദാക്കും; സംസ്ഥാനത്ത് ഇന്നു മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ്  നിര്‍ബന്ധമാക്കി. ആദ്യ ഘട്ടത്തില്‍ പിഴയില്ല. പകരം ഹെല്‍മെറ്റ് വാങ്ങാന്‍ നിര്‍ദേശിക്കും. സംസ്ഥാനത്ത് പൊലീസ് വിവിധ സ്‌കോഡുകളായി ചേര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാത്തവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാറില്‍ പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഇന്ന് മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പിഴയായി ഈടാക്കുന്നത്. സ്ഥിരമായി ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും.

കൊല്ലത്ത് ബൈക്ക് യാത്രികനെ എറിഞ്ഞു വീഴ്ത്തിയ സംഭവത്തെ തുടര്‍ന്ന് പിന്തുടര്‍ന്ന് പരിശോധന വേണ്ടെന്ന് ഡി.ജി.പി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നാലു വയസ്സിന് മുകളിലുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണം.
നവംബര്‍ 19 നാണ് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഹൈക്കോടതി നിര്‍ദ്ദേശം വന്നത്.

നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ നിയമം അതേപടി നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത്.

 

Latest Stories

We use cookies to give you the best possible experience. Learn more