മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ ചൂടന്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് രാജ്യത്ത്. ഭേദഗതി കൊണ്ടുവന്നതോടെ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കിക്കേണ്ടി വരുന്നതിനെ വിമര്‍ശിച്ചും സുരക്ഷാമാനദണ്ഡങ്ങളെ പ്രകീര്‍ത്തിച്ചും നിരവധി ട്രോളുകളും മീമുകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍, ട്രാഫിക് നിയമങ്ങള്‍ അതീവ ശ്രദ്ധയോടെ പാലിക്കുന്ന ഒരു കുഞ്ഞന്‍ നായയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്. ദല്‍ഹിയിലെ പൊതു നിരത്തിലൂടെ ഉടമയുടെ സ്‌കൂട്ടറിന് പിന്നില്‍ ഇരിക്കുന്ന ഈ നായക്ക് ഒരു പ്രത്യേകതയുണ്ട്.
ഇരുചക്ര വാഹന നിയമം അനുശാസിക്കുന്നത് പിന്നിലിരിക്കുന്ന യാത്രക്കാരനും ഹെല്‍മെറ്റ് ധരിക്കണമെന്നാണ്. അതുപോലെ തനിക്ക് പാകത്തിനുള്ള ഒരു ഹെല്‍മറ്റിട്ടാണ് ആശാന്റെ യാത്ര. സെപ്തംബറിലാണ് കൗതുകമുണര്‍ത്തുന്ന ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇപ്പോള്‍ വൈറലായിരിക്കുകയാണിത്.
നിരവധിപ്പേരാണ് ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. ദല്‍ഹി പൊലീസിന് ഹെല്‍മെറ്റ് ക്യാമ്പയിനിങിന് ഉപയോഗിക്കാം എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റുകളേറെയും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ