മോദിയുടെ ജന്മദിനാഘോഷത്തിനിടെ ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്; സംഘാടകര്‍ക്കെതിരെ കേസ്
India
മോദിയുടെ ജന്മദിനാഘോഷത്തിനിടെ ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്; സംഘാടകര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd September 2021, 3:36 pm

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടക്കുന്ന ആഘോഷത്തിനിടെ ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് നിരവധിപേര്‍ക്ക് പരിക്ക്.പൊലീസാണ് ഇക്കാര്യം അറിയിച്ചത്.

ബലൂണുകള്‍ പറത്തിവിടാന്‍ ബി.ജെ.പി അംഗങ്ങള്‍ തയ്യാറെടുക്കുന്നതിനിടയാണ് പൊട്ടിത്തെറി ഉണ്ടായത്. പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ തീപ്പൊരി ബലൂണിലേക്ക് പടര്‍ന്നാണ്
അപകടം.

നൂറുകണക്കിന് ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ പറത്തിവിടാനായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ പദ്ധതി. നേരിയ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് ചെറിയ പരിക്കുകള്‍ ഏറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

അനുമതി ഇല്ലാതെയാണ് പരിപാടി നടത്തിയത് . സംഭവത്തില്‍ കൊരട്ടൂര്‍ പൊലീസ് സംഘാടകര്‍ക്കെതിരെ കേസെടുത്തു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സെപ്റ്റംബര്‍ 17നായിരുന്നു മോദിയുടെ ജന്മദിനം.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Helium balloons explode during PM Modi’s birthday fete in Chennai, BJP workers injured