| Sunday, 19th May 2024, 8:01 pm

ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു; രക്ഷാദൗത്യം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ഇറാനിലെ മാധ്യമമായ പ്രസ് ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇറാനിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനിലെ ജോല്‍ഫയില്‍ വെച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാന്‍, ഈസ്റ്റ് അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്‌മതി ഉള്‍പ്പടെയുള്ളവര്‍ ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നു.

സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നുവെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. സംഭവ സ്ഥലത്തേക്ക് രക്ഷാ സംഘങ്ങള്‍ തിരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്നുള്ള മോശം കാലാവസ്ഥ കാരണം രക്ഷാ സംഘം സ്ഥലത്തെത്താന്‍ സമയമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അമീര്‍ വാഹിദി പറഞ്ഞു. വനവും പർവതവും നിറഞ്ഞ മേഖലയായ ദിസ്മർ സംരക്ഷിത മേഖലയിലാണ് പ്രസിഡൻ്റിൻ്റെ ഹെലികോപ്റ്റർ തകർന്നതെന്ന് കരുതുന്നതായി സർക്കാർ വാർത്താ വെബ്‌സൈറ്റ് ഐ.ആർ.എൻ.എ അറിയിച്ചു. എന്നാൽ അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Content Highlight: Helicopter carrying Iran’s president suffers hard landing

Latest Stories

We use cookies to give you the best possible experience. Learn more