| Saturday, 19th October 2019, 9:13 pm

ത്രില്ലര്‍ മോഡില്‍ 'ഹെലന്‍' ട്രെയിലര്‍, കുമ്പളങ്ങി നൈറ്റ്‌സിനുശേഷം വീണ്ടും അന്ന ബെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകപ്രീതി നേടിയ നടി അന്ന ബെന്നിന്റെ ഏറ്റവും പുതിയ ഹെലന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സസ്‌പെന്‍സ് സ്വഭാവമാണ് ട്രെയിലറില്‍ കാണാനാവുന്നത്. അന്ന ബെന്നിനൊപ്പം ലാലും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നു. അഛനും മകളുമായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്.
നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.
ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ശ്രീനിവാസന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലന്‍

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംവിധായകനൊപ്പം ആല്‍ഫ്രെഡ് കുര്യന്‍ ജോസഫും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഗസ്റ്റ് 1 ന് പുറത്തിറങ്ങിയിരുന്നു.

We use cookies to give you the best possible experience. Learn more