| Thursday, 1st August 2019, 8:13 pm

കുമ്പളങ്ങിയിലെ ബേബി മോള്‍ ഇനി ഹെലന്‍; നിര്‍മ്മാണം വിനീത് ശ്രീനിവാസന്‍; സംവിധാനം മാത്തുകുട്ടി സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളെ നമ്മള്‍ പെട്ടെന്ന് ഒന്നും മറന്നുപോകില്ല. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെന്‍ ആയിരുന്നു കുമ്പളങ്ങിയിലെ ബേബി മോളായത്.

ബോബി മോള്‍ ഇനി ഹെലനാണ്. ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ശ്രീനിവാസന്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഗസ്റ്റ് 1 ന് പുറത്തിറങ്ങി.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദി ചിക്കന്‍ ഹബ്ബ് എന്ന ഫ്രൈഡ് ചിക്കന്‍ ഷോപ്പിലെ വെയ്ട്രസ് ആയാണ് പോസ്റ്ററിലെ ചിത്രം. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും.

സംവിധായകനൊപ്പം ആല്‍ഫ്രെഡ് കുര്യന്‍ ജോസഫും നോബിള്‍ ബാബു തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. നാളെ മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more