ചരിത്രം കുറിച്ച് ഹെക്കാനി ജക്കാലു; നാഗാലാന്‍ഡിലെ ആദ്യ വനിതാ എം.എല്‍.എ
national news
ചരിത്രം കുറിച്ച് ഹെക്കാനി ജക്കാലു; നാഗാലാന്‍ഡിലെ ആദ്യ വനിതാ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd March 2023, 1:50 pm

കൊഹിമ: നാഗാലാന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി വനിത എം.എല്‍.എ നിയമസഭയിലേക്ക്. ഹെക്കാനി ജക്കാലുവാണ് ഈ ചരിത്ര നേട്ടം കരസ്ഥമാക്കിയത്. ദിമാപൂര്‍ മണ്ഡലത്തിലാണ് എന്‍.ഡി.പി.പി സ്ഥാനാര്‍ത്ഥിയായ ഹെക്കാനി ജക്കാലു വിജയിച്ചത്.

വോട്ടെണ്ണല്‍ പകുതിയോടടുക്കുമ്പോള്‍ നാഗാലാന്‍ഡില്‍ ബി.ജെ.പിയാണ് മുന്നില്‍ നില്‍ക്കുന്നത്. ബി.ജെ.പി- എന്‍.ഡി.പി.പി സഖ്യം 40 സീറ്റുകള്‍ മുന്നില്‍ നില്‍ക്കുന്നു. എന്‍.പി.എഫ് 3 സീറ്റില്‍ ലീഡ് ചെയ്യുന്നു.

ത്രിപുരയില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മണിക് സാഹ ടൗണ്‍ ബോര്‍ദോവാലി മണ്ഡലത്തില്‍ നിന്ന് ജയിച്ചു. ത്രിപുരയില്‍ നിലവില്‍ 33 സീറ്റില്‍ എന്‍.ഡി.എയും 15 സീറ്റില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് സഖ്യവും 12 സീറ്റില്‍ ടി.എം.പിയും മുന്നേറുന്നു.

മേഘാലയയില്‍ എന്‍.പി.പി വിജയം ഉറപ്പിച്ച് കഴിഞ്ഞു. എന്‍.പി.പി 23 വോട്ടുകള്‍ക്കും ബി.ജെ.പി 5 വോട്ടുകള്‍ക്കും തൃണമൂള്‍ കോണ്‍ഗ്രസ് 5 വോട്ടുകള്‍ക്കും മുന്നിലാണ്.

മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.

content highlight: Hekani Jakalu about history; Nagaland’s first woman MLA