മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ഇന്ത്യാക്കാരെ വെറുതെ വിടുമെന്ന് ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
Daily News
മൂന്ന് വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ഇന്ത്യാക്കാരെ വെറുതെ വിടുമെന്ന് ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2017, 1:52 pm

 

 

തിരുവനന്തപുരം: ഷാര്‍ജയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് ജയിലില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. തിരുവനന്തപുരത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഷാര്‍ജ ഭരണാധികാരിയുടെ പ്രഖ്യാപനം

 


Also Read ‘റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ കമ്മീഷന്റെ ഉത്തരവാദിത്തം’; നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി


ജയിലുകളിലുളളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നായിരുന്നു താന്‍ അഭ്യര്‍ത്ഥിച്ചിരുന്നതെന്നും. എന്നാല്‍ “എന്തിന് അവര്‍ നാട്ടില്‍ പോകണം അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ, അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും”. എന്നായിരുന്നു ശൈഖിന്റെ  മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറിയ തര്‍ക്കങ്ങളിലും ബിസിനസ്സ് സംബന്ധമായ കേസുകളിലും പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് തീരുമാനം വലിയ ആശ്വാസമാകുമെന്നും യു.എ.ഇ.യിലെ മറ്റു എമിറേറ്റ്‌സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.